ഒ​ഴു​ക്കി​ല്‍​പെ​ട്ട പത്രഏ​ജ​ന്‍റും മ​ക​നും ര​ക്ഷ​പ്പെ​ട്ടു
Sunday, May 16, 2021 10:13 PM IST
എ​ട​ത്വ: പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ ഒ​ഴു​ക്കി​ല്‍​പെ​ട്ട ഏ​ജ​ന്‍റും മ​ക​നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വ​ള്ള​ത്തി​ല്‍ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ല്‍ മാ​മ്മൂ​ട്ടി​ല്‍ ഉ​മ്മ​ന്‍ മാ​ത്യു, മ​ക​ന്‍ ടോം ​എം. ഉ​മ്മ​ന്‍ എ​ന്നി​വ​രാ​ണ് നീ​രേ​റ്റു​പു​റം പ​മ്പ​യാ​റ്റി​ലെ ഒ​ഴു​ക്കി​ല്‍ പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് കു​ന്നു​മ്മാ​ലി കു​തി​ര​ച്ചാ​ല്‍ കോ​ള​നി​യി​ലെ പ​ത്ര വി​ത​ര​ണ​ത്തി​ന് ശേ​ഷം പ​മ്പ​യാ​റി​ന്റെ മ​റു​ക​ര​യി​ല്‍ വി​ത​ര​ണ​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു​വ​രും നീ​ന്തി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.