പേ​മാ​രി​യി​ല്‍ വാ​ഴ​കൃ​ഷി​ക​ള്‍ ന​ശി​ച്ചു
Sunday, May 16, 2021 10:13 PM IST
എ​ട​ത്വ: ക​ന​ത്ത പേ​മാ​രി​യി​ല്‍ വാ​ഴ​കൃ​ഷി​ക​ള്‍ ന​ശി​ച്ചു. എ​ട​ത്വ താ​യ​ങ്ക​രി വ​ട​ക്കേ​ക​ള​ത്തു നൈ​സ് വി​ല്ല​യി​ല്‍ ടോം​സി ആ​ന്റ​ണി, ത​ല​വ​ടി അ​ര്‍​ത്തി​ശ്ശേ​രി ക​ണ്ട​ത്തി​ല്‍ മാ​ത്യു കെ. ​തോ​മ​സ് എ​ന്നി​വ​രു​ടെ വാ​ഴ​കൃ​ഷി​യാ​ണ് ക​ന​ത്ത പേ​മാ​രി​യി​ലും കാ​റ്റി​ലും ന​ശി​ച്ച​ത്. ടോം​സി ആ​ന്റ​ണി​യു​ടെ ഇ​രു​നൂ​റോ​ളം ഏ​ത്ത​വാ​ഴ​യും, അ​ന്‍​പ​ത് ഞാ​ലി​പ്പൂ​വ​നും, ഇ​രു​നൂ​റോ​ളം ക​പ്പ​യും ന​ശി​ച്ചു.
വാ​ഴ​ത്തോ​ട്ട​ത്തി​ല്‍ മു​ട്ടോ​ളം വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. മാ​ത്യു കെ. ​തോ​മ​സി​ന്റെ ആ​യി​ര​ത്തി അ​റു​നൂ​റോ​ളം കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ഓ​ണം സീ​സ​ണ്‍ ല​ക്ഷ്യ​മി​ട്ട് വെ​ച്ച വാ​ഴ​കൃ​ഷി​യാ​ണ് കാ​റ്റി​ല്‍ ന​ശി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പാ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ഇ​രു​ക​ര്‍​ഷ​ക​രും പ​റ​യു​ന്നു.