നെ​ല്ലു​വി​ല അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് യു​ഡി​എ​ഫ്
Tuesday, May 18, 2021 10:18 PM IST
മ​ങ്കൊ​ന്പ്: മാ​ർ​ച്ച് 25നു ​ശേ​ഷം കു​ട്ട​നാ​ട്ടി​ൽ നി​ന്നും ശേ​ഖ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​ൻ വേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളും കോ​വി​ഡ് മൂ​ല​മു​ള്ള ലോ​ക​ഡൗ​ണി​ലും പെ​ട്ട് ക​ർ​ഷ​ക​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടും നെ​ല്ലു​വി​ല ന​ൽ​കാ​ൻ ത​യാ​റാ​ക​ത്ത​ത് കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രോ​ടു ചെ​യ്യു​ന്ന ദ്രോ​ഹ​മാ​ണ്. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് നെ​ല്ലു​വി​ല ന​ൽ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ ജോ​സ​ഫ് ചേ​ക്കോ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു

സൗ​ജ​ന്യ​മാ​യി
മ​രു​ന്നു​ക​ൾ
കൈ​മാ​റി

അ​ന്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ കൈ​മാ​റി ജ​ന​പ്ര​തി​നി​ധി. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​രാ​ജാ​ണ് അ​ന്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലേ​ക്ക് മ​രു​ന്നു​ക​ൾ കൈ​മാ​റി​യ​ത്. കേ​ര​ള മെ​ഡി​ക്ക​ൽ സെ​യി​ൽ​സ് റ​പ്ര​സെ​ന്‍റേ​റ്റീ​വ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഏ​ക​ദേ​ശം അ​ന്പ​തി​നാ​യി​രം രൂ​പ വി​ല​മ​തി​ക്കു​ന്ന മ​രു​ന്നു​ക​ൾ കൈ​മാ​റി​യ​തെ​ന്ന് ജ​യ​രാ​ജ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം നേ​താ​വ് എ. ​ഓ​മ​ന​ക്കു​ട്ട​നി​ൽ നി​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കാ​ര​ൾ പി​ൻ​ഹെ​യ്റോ മ​രു​ന്നു​ക​ൾ ഏ​റ്റു​വാ​ങ്ങി