പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Thursday, June 10, 2021 10:11 PM IST
മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തി​ന് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൈ​മാ​റി. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ഡൊ​മി​സല​റി കെ​യ​ർ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ളാ​ണ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ. ഇ​ന്ദി​രാ ദാ​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​ദീ​പി​നു കൈ​മാ​റി​യ​ത്. ബ്ലോ​ക്ക് വൈ​സ്പ്ര​സി​ഡ​ന്‍റ് സു​കു​മാ​രി ത​ങ്ക​ച്ച​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഷീ​ല, മെ​ംബറാ​യ ടിനു സേ​വ്യ​ർ, ഉ​മാ താ​രാ​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി സ​ഹ​ക​ര​ണ ബാ​ങ്കും. ക​രു​മാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​യി കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി​യ​ത്.
പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ കെ.​കെ. കു​ഞ്ചുപി​ള്ള സ്മാ​ര​ക സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഡി​സി​സിയി​ലേ​ക്ക് മാ​സ്ക് , ഗ്ലൗ​സ്, പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജി. ​ഷി​ബു​വി​ൽനി​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത ഏ​റ്റു​വാ​ങ്ങി.