പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ നാ​ളെ ധൂ​മ​സ​ന്ധ്യ
Friday, June 11, 2021 9:53 PM IST
ആ​ല​പ്പു​ഴ: മ​ഴ​ക്കാ​ല രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ധൂ​മ​സ​ന്ധ്യ പ​ദ്ധ​തി ന​ട​ത്താ​നൊ​രു​ങ്ങി പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗൃ​ഹാ​ന്ത​രീ​ക്ഷ​ത്തി​ലെ അ​ണു​ക്ക​ളു​ടെ​യും കൊ​തു​കി​ന്‍റെ​യും സാ​ന്നി​ധ്യം കു​റ​യ്ക്കാ​നാ​യി ആ​യു​ർ​വേ​ദ ഔ​ഷ​ധ​മാ​യ അ​പ​രാ​ജി​ത ധൂ​മ​ചൂ​ർ​ണം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ച്ചു​തു​ട​ങ്ങി. പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​ധീ​ഷ് നി​ർ​വ​ഹി​ച്ചു. ഇ​തി​നോ​ടൊ​പ്പം പ്ര​തി​രോ​ധ ശ​ക്തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ക​ഷാ​യ പൊ​ടി​യും ഗു​ളി​ക​യും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന അ​പ​രാ​ജി​ത ധൂ​മ​ചൂ​ർ​ണം നാ​ളെ വൈ​കി​ട്ട് ഒ​രേ​സ​മ​യം പ​ള്ളി​പ്പു​റ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പു​ക​യ്ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഔ​ഷ​ധ​ചൂ​ർ​ണം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. മ​ഴ​ക്കാ​ല പൂ​ർ​വ ശൂ​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​ഇ​ട​ങ്ങ​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശു​ചീ​ക​രി​ച്ചി​രു​ന്നു.