ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ​ങ്കെ​ടു​ക്കി​ല്ല
Saturday, June 12, 2021 11:52 PM IST
ആലപ്പുഴ: വ്യാ​പാ​രി​ക​ൾ മാ​ന​സി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഏ​കോ​പ​നസ​മി​തി നാളെ ന​ട​ത്തു​ന്ന ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി തീ​രു​മാ​നി​ച്ചു. ലോ​ക്ഡൗണ്‍ കാ​ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ക​യും അ​ട​യ്ക്കു​ക​യും ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ള​ക്ട​റു​ടെ അ​ശാ​സ്ത്രീ​യ തീ​രു​മാ​ന​ങ്ങ​ളിൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും എം​എ​ൽ​എ​മാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ മാ​റ്റം വ​രു​ത്തു​വാ​ൻ സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം​ ഒ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. 16ന് ​കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ല​ഭി​ക്കുമെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ചി​ട്ടു​ള്ള​തു​കൊ​ണ്ട് നാളെ ഏ​കോ​പ​ന സ​മി​തി​യു​ടെ സ​മ​രം പ്ര​ഹ​സ​ന​മാണ്. തു​റ​ക്കു​വാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​യ്ക്കു​ന്ന​ത് വ്യാ​പാ​രി​ക​ൾ സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​വാ​നെ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ എ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ. ​അ​ഷ്റ​ഫും ജി​ല്ലാ സെ​ക്ര​ട്ട​റി ടി.വി. ബൈ​ജു​വും പ​റ​ഞ്ഞു.
ചേ​ര്‍​ത്ത​ല മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ അ​ധി​കൃ​ത​രും 14ന് ​ന​ട​ക്കു​ന്ന ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചു.