ശാ​ന്തി​ഭ​വ​നി​ൽ അ​ഭ​യം ന​ല്കി
Saturday, June 12, 2021 11:59 PM IST
അ​മ്പ​ല​പ്പു​ഴ: പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​നു സ​മീ​പം അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വയോധികനു ശാ​ന്തി​ഭ​വ​നി​ൽ അ​ഭ​യം ന​ല്കി. ലോ​ക്ഡൗൺ കാ​ല​മാ​യ​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന് ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ച്ചി​രു​ന്നി​ല്ല. നാ​ട്ടു​കാ​ർ പു​ന്ന​പ്ര ശാ​ന്തി ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ശാ​ന്തി ഭ​വ​ൻ പ്ര​വ​ർ​ത്ത​ക​രെ​ത്തി ഇ​വി​ടേ​ക്കു കൊ​ണ്ടു​വ​രി​ക​യു​മാ​യി​രു​ന്നു.
മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​ണെ​ന്നും ത​ന്‍റെ പേ​ര് മി​നി​റാം ആ​ണെ​ന്നും ഇ​ടയ്ക്കു പ​റ​യു​ന്നു​ണ്ട്. 80 കാ​ര​നാ​യ ഈ ​വൃ​ദ്ധ​ൻ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്ന് ത​ള​ർ​ന്നാ​ണ് വ​ഴി​യ​രി​കി​ൽ കി​ട​ന്നു പോ​യ​ത്. ശാ​ന്തി ഭ​വ​നി​ൽ എ​ത്തി​ച്ച ഇ​യ്യാ​ളെ ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ വേ​ണ്ട ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി. ആ​കെ 170 അ​ന്തേ​വാ​സി​ക​ളാ​ണ് ശാ​ന്തി ഭ​വ​നി​ലുള്ള​ത്.