ഉ​ന്ന​ത​ത​ല സ​മ​ിതി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന്
Sunday, June 13, 2021 10:24 PM IST
മ​ങ്കൊ​മ്പ് : കു​ട്ട​നാ​ടി​ന്‍റെ ദു​രി​ത​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നും മേ​ൽ​നോ​ട്ട​ത്തി​നും മ​ന്ത്രി​മാ​രും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ത​ല സെ​ക്ര​ട്ട​റി​മാ​രും ഉ​ൾ​കൊ​ള്ളു​ന്ന ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ കു​ട്ട​നാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്നാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ലു​ണ്ടാ​യ അ​ഴി​മ​തി​യും പ​രാ​ജ​യ​വും, ര​ണ്ടാം പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ പാ​ഠ​മാ​ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ത്ഥി​ച്ചു.
കാ​യ​ലു​ക​ളും തോ​ടു​ക​ളും ആ​ഴം കൂ​ട്ടി സം​ര​ക്ഷി​ക്ക​ണം. മ​ഹാ പ്ര​ള​യ​ത്തി​ൽ വി​യ​പു​രം തോ​ട്ട​പ്പ​ള്ളി ലീ​ഡി​ങ്ങ് ക​നാ​ലി​ൽ അ​ടി​ഞ്ഞ കി​ഴ​ക്ക​ൻ മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും, തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വെ​യു​ടെ ശാ​സ്ത്രീ​യ​മാ​യ ന​വീ​ക​ര​ണ​ത്തി​നു​മാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന് യോ​ഗം ചൂ​ണ്ടി കാ​ണി​ച്ചു. ത​ണ്ണീ​ർ​മു​ക്ക​ത്തെ പു​തി​യ ബ​ണ്ട് തു​റ​ന്നെ​ങ്കി​ലും പ​ഴ​യ ബ​ണ്ടി​ലെ മ​ണ​ൽ തി​ട്ട നീ​ക്കം ചെ​യ്തി​രു​ന്നി​ല്ല.
ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വെ​ള്ള​പൊ​ക്കം ആ​വ​ർ​ത്തി​ക്കാ​മെ​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ണി​ച്ചു. കെ.​വി. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​ഗോ​പി​നാ​ഥ​ൻ, ജി​ല്ലാ എ​ക്‌​സി അം​ഗം പി. ​ജ്യോ​തി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.