സ്മാ​ർ​ട്ട് ഫോ​ണു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും കൈ​മാ​റി
Tuesday, June 15, 2021 10:47 PM IST
മാ​വേ​ലി​ക്ക​ര: തെ​ക്കേ​ക്ക​ര പ​ള്ളി​യാ​വ​ട്ടം ഗ​വ. വെ​ൽ​ഫെ​യ​ർ എ​ൽപി സ്കൂ​ളി​ലെ (വ​ഴി​വി​ള) ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​തെ വി​ഷ​മി​ച്ച കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണും സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥിക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും കൈ​മാ​റി. ശ്രീ​നാ​രാ​യ​ണ ചാ​രി​റ്റ​ബി​ൾ പ​ള്ളി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ സു​നീ​തി എ​ൻ​ജി​നിയ​റിം​ഗ് വ​ർ​ക്സ് ഉ​ട​മ പി. ​സ​ഹ​ദേ​വ​ൻ, കാ​യം​കു​ളം ആ​സ്ഥാ​ന​മാ​യു​ള്ള ച​ങ്ങാ​തി​ക്കൂ​ട്ടം, പ​ള്ളി​യാ​വ​ട്ടം വാ​ർ​ഡി​ലെ വാട്സ്ആ​പ് കൂ​ട്ടാ​യ്മ​യാ​യ എ​ന്‍റെ ഗ്രാ​മം പ​ള്ളി​യാ​വ​ട്ടം എ​ന്നി​വ​ർ വാ​ങ്ങി ന​ൽ​കി​യ ഫോ​ണു​ക​ളും ശ്രീ​നാ​രാ​യ​ണ ചാ​രി​റ്റി ന​ൽ​കി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് വി​ദ്യാ​ർ​ഥിക​ൾ​ക്ക് കൈ​മാ​റി​ത്. സു​രേ​ഷ് പ​ള്ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന അ​ധ്യാ​പി​ക എ​ൻ.​റ്റി. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ബി​ജു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ലേ​ഖ, പി. ​പ്ര​സാ​ദ്, ശ്യാം​ലാ​ൽ എ​സ്., ജെ​ഫി​ൻ ബോ​സ്, എ​സ്. ശ​ര​ത്, എം. ​മ​നേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.