ഗി​ഫ്റ്റ് ബോ​ക്സ് പ​ദ്ധ​തി
Wednesday, June 16, 2021 10:29 PM IST
കാ​യം​കു​ളം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​നാ​യി സ്മാ​ർ​ട്ട് ഫോ​ണ്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി യു. ​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഗി​ഫ്റ്റ് ബോ​ക്സ് പ​ദ്ധ​തി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം. പ​ദ്ധ​തി​യി​ലൂ​ടെ ഇ​തി​ന​കം 16 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ർ​ഹ​രാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സു​മ​ന​സു​ക​ളും ന​ൽ​കു​ന്ന ലാ​പ്ടോ​പ്, സ്മാ​ർ​ട്ട് ഫോ​ണ്‍ എ​ന്നി​വ എ​ത്തി​ച്ചു ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ചെ​യ്യു​ക. പൂ​ർ​വ വി​ദ്യാ​ർ​ഥിക​ൾ, വ്യാ​പാ​രി​ക​ൾ, വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ നി​ര​വ​ധി പേ​രാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ൾ സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞവ​ർ​ഷം നി​ര​വ​ധി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ 130 സ്മാ​ർ​ട്ട് ഫോ​ണു​ക​ളും ലാ​പ്ടോ​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു. സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ 9495120419 എ​ന്ന ന​ന്പ​റി​ൽ ഗൂ​ഗി​ൾ പേ ​ആ​യും ന​ൽ​കാം.