പോ​ള​യും ക​ട​ക​ലും നീ​ക്കം ചെ​യ്യാന്‌ വീ​ഡ് ഹാ​ര്‍​വെ​സ്റ്റ​ര്‍ എ​ത്തി​ക്കു​മെ​ന്ന് എം​എ​ല്‍​എ
Wednesday, June 16, 2021 10:34 PM IST
എ​ട​ത്വ: തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യി​ലേ​യ്ക്ക് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടും വി​ധം തി​ങ്ങി​നി​റ​ഞ്ഞ പോ​ള​യും ക​ട​ക​ലും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി വീ​ഡ് ഹാ​ര്‍​വെ​സ്റ്റ​ര്‍ എ​ത്തി​ക്കു​വാ​ന്‍ തീ​രു​മാ​ന​മാ​യ​താ​യി തോ​മ​സ് കെ ​തോ​മ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.
ജ​ല​വി​ഭ​വ വ​കു​പ്പ് മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ന​ല്‍​കി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ് വീ​ഡ് ഹാ​ര്‍​വെ​സ്റ്റ​ര്‍ എ​ത്തി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​യ​ണി കാ​യ​ലി​ല്‍ നി​ന്നു​മാ​ണ് യ​ന്ത്രം കു​ട്ട​നാ​ട്ടി​ല്‍ എ​ത്തി​ക്കു​ക. തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍​ക്ക് സ​മീ​പ​വും പ്ര​ധാ​ന തോ​ടു​ക​ളി​ലും തി​ങ്ങി നി​റ​ഞ്ഞ പോ​ള​യും മ​റ്റും നീ​രൊ​ഴു​ക്കു ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​തീ​രു​മാ​നം. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി വ​രു​ന്ന​താ​യും എം​എ​ല്‍​എ അ​റി​യി​ച്ചു.