ഐ​എം​എ​യു​ടെ പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണം നാ​ളെ
Wednesday, June 16, 2021 10:34 PM IST
ആ​ല​പ്പു​ഴ: ആ​രോ​ഗ്യമേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന ആ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ നാ​ളെ ഐ​എം​എയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നും നി​ഷേ​ധ നി​ല​പാ​ടാ​ണെ​ങ്കി​ൽ പ​ണി​മു​ട​ക്കാ​ൻ വ​രെ ത​ങ്ങ​ൾ നി​ർ​ബ​ന്ധി​താ​രാ​യി തീ​രു​മെ​ന്നും ഐ​എം​എ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡോ​ക്ട​റു​ടെ ക​ര​ണ​ത്ത​ടി​ക്കു​ക​യും അ​ക്ര​മി​ക്കു​ക​യും ചെ​യ്തി​ട്ട് അ​റ​സ്റ്റു ചെ​യ്യാ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. മൂ​ന്നു ജാ​മ്യ​മി​ല്ലാ കു​റ്റം ചെ​യ്ത​യാ​ളെ​ സം​ര​ക്ഷി​ക്കു​ന്ന രീ​തി​യാ​ണ്. പ്ര​തി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടും പ്ര​തി​യെ ക​ണ്ടു കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നി​യ​മം ന​ട​പ്പി​ലാ​ക്കേ​ണ്ട​വ​ർ ത​ന്നെ നി​യ​മം ലം​ഘി​ക്കു​ക​യാ​ണ്. അ​ടി​കൊ​ള്ളാ​ൻ മാ​ത്ര​മാ​യി ജോ​ലി ചെ​യ്യാ​ൻ ത​ങ്ങ​ൾ ത​യാ​റ​ല്ലെ​ന്ന് സ​ർ​ക്കാ​രി​നെ ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ് പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഐ​എം​എ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​ആ​ർ. മ​ദ​ന​മോ​ഹ​ന​ൻ നാ​യ​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ.​പി. മു​ഹ​മ്മ​ദ്, ഡോ. ​ഹ​രി​പ്ര​സാ​ദ്, ഡോ. ​എ​ൻ. അ​രു​ണ്‍, ഡോ. ​മ​നീ​ഷ് നാ​യ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​യ​മ​മു​ണ്ടെ​ങ്കി​ലും വി​ഐ​പി​യാ​ണ് അ​ക്ര​മം കാ​ണി​ക്കു​ന്ന​തെ​ങ്കി​ൽ ഹോ​സ്പി​റ്റ​ൽ പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ട് ബാ​ധ​ക​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.
മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡൂ​ട്ടി ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ 18 ലെ ​പ്ര​തി​ഷേ​ധ​ത്തി​നു ശേ​ഷ​വും പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ ജി​ല്ലാ​ത​ല പ​ണി​മു​ട​ക്കു​ൾ​പ്പ​ടെ​യു​ള്ള​ശ​ക്ത​മാ​യ സ​മ​ര​മാ​ർ​ഗ​ത്തി​ലേ​ക്ക് തി​രി​യു​മെ​ന്നും ഇ​വ​ർ മു​ന്ന​റി​യി​പ്പു ന​ല്കി. 18നു ​കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് അ​ഞ്ചു​മു​ത​ൽ പ​ത്തു​വ​രെ ഡോ​ക്ട​ർ​മാ​ർ എ​ല്ലാ ആ​ശു​പ​ത്രി​ക്കു മു​ന്നി​ലും ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ം.