കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മാ​തൃ​ക​യാ​യി പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത്
Thursday, June 17, 2021 10:29 PM IST
അന്പലപ്പു​ഴ: ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ തീ​വ്ര​വ്യാ​പ​നം ത​ട​ഞ്ഞു നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. ര​ണ്ടാം ത​രം​ഗ​ത്തി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 44 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്ന പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​സ​മി​തി​യും ആ​രോ​ഗ്യ​വ​കു​പ്പും മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യും ജ​ന​കീ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ 11 ദി​വ​സം കൊ​ണ്ട് ടെ​സ്റ്റ് പോ​സി​റ്റീ​വ് നി​ര​ക്ക് 1.9 ശ​ത​മാ​ന​മാ​ക്കി​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. സൈ​റ​സ് പ​റ​ഞ്ഞു. ഇ​തി​ലൂ​ടെ വ​ലി​യ ത​ര​ത്തി​ലു​ള്ള വ്യാ​പ​ന സാ​ധ്യ​ത​യാ​ണ് ഇ​ല്ലാ​താ​ക്കാ​നാ​യ​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ 3858 പേ​രെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ചെ​യ്ത​തി​ൽ കോ​വി​ഡി​ന്‍റെ യാ​തൊ​രു ല​ക്ഷ​ണ​വും പ്ര​ക​ടി​പ്പി​ക്കാ​ത്ത 255 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ, പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ല്ലാ ക​ട​ക​മ്പോ​ള​ങ്ങ​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.
ഒ​രു വാ​ർ​ഡി​ൽ 10 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ വീ​തം 17 വാ​ർ​ഡു​ക​ളി​ലാ​യി 120 പേ​രാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി മേ​ഖ​ല​ക​ളി​ലെ 12 ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും ടെ​ലി​മെ​ഡി​സി​ൻ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. 9400945370 എ​ന്ന ന​മ്പ​റി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്‌​കും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണ്. ഇ​തു​വ​രെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ​ക്കും ക്വാ​റ​ന്‍റൈ​ൻ ഇ​രി​ക്കു​ന്ന​വ​ർ​ക്കു​മാ​യി 5,915 ഭ​ക്ഷ​ണ പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു. പു​ന്ന​പ്ര സെ​ന്‍റ് ജോ​സ​ഫ് പു​വ​ർ ഹോ​മി​ൽ 680 പൊ​തി ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു.
പി​പി​ഇ കി​റ്റു​ക​ൾ, ഗ്ലൗ​സു​ക​ൾ, മാ​സ്‌​ക്കു​ക​ൾ, സാ​നി​റ്റൈ​സ​ർ, ഫേ​സ് മാ​സ്‌​കു​ക​ൾ തു​ട​ങ്ങി​യ​വ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ൽ മേ​യി​ൽ ആ​രം​ഭി​ച്ച ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 123 പേ​രെ ഇ​തു​വ​രെ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട് സ്റ്റാ​ഫ് ന​ഴ്‌​സ്, ര​ണ്ട് സെ​ക്യൂ​രി​റ്റി സ്റ്റാ​ഫ്, ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫ് എ​ന്നി​വ​രു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​ണ്. ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റാ​യ 'തൃ​പ്തി' യാ​ണ് ന​ൽ​കു​ന്ന​ത്.