ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മാ​ലി​ന്യ​ങ്ങ​ൾ തള്ളി
Thursday, June 17, 2021 10:31 PM IST
അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഇ​റ​ച്ചി​ക്കോ​ഴി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ന്ദേ​ശ്വ​രം മു​ത​ൽ ഒ​റ്റ​പ്പ​ന വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​ക്കി​രു​വ​ശ​വു​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത്. പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ നി​റ​ച്ചും അ​ല്ലാ​തെ​യു​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ രാ​ത്രി​യി​ൽ ത​ള്ളി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ സ​മീ​പ​വാ​സി​ക​ളാ​ണ് മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ.​എ​സ്. സു​ദ​ർ​ശ​ന​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​എ​സ്. ജി​നു​രാ​ജ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ ശേ​ഷം ജെ​സി​ബി എ​ത്തി​ച്ച് മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടി.