കാ​റ്റി​ൽ മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Thursday, June 17, 2021 10:31 PM IST
ഹ​രി​പ്പാ​ട് : കാ​റ്റി​ൽ പെ​ട്ട് മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ആ​റ്റു​വാ​ലി​ൽ വീ​ട്ടി​ൽ ഫി​ലി​പ്പ് ചാ​ക്കോ​യു​ടെ വീ​ട്ടി​ലെ മ​ര​ങ്ങ​ളാ​ണ് സ​മീ​പ​ത്തെ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ര​ങ്ങ​ൾ വീ​ണു വൈ​ദ്യു​ത ലൈ​നു​ക​ൾ പൊ​ട്ടു​ക​യും ആ​റു പോ​സ്റ്റു​ക​ൾ ഒ​ടി​യു​ക​യും ചെ​യ്തു. ഇ​തു​മൂ​ലം വൈ​ദ്യു​തി​വി​ത​ര​ണം ഏ​റെ​നേ​രം ത​ട​സ​പ്പെ​ട്ടു.
ഹ​രി​പ്പാ​ട് നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി ര​ണ്ട​ര മ​ണി​ക്കൂ​ർ കൊ​ണ്ട് മ​ര​ങ്ങ​ൾ മു​ഴു​വ​ൻ മു​റി​ച്ചു​മാ​റ്റി റോ​ഡി​ലെ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ജി. ദി​ലീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ പി. ​ബി​നു​കു​മാ​ർ, ഓ​ഫി​സ​ർ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, ഗ​ണേ​ഷ്, ശ​ര​ത് ച​ന്ദ്ര​ൻ, ഡ്രൈ​വ​ർ സ​ക്കി​ർ ഹു​സൈ​ൻ, ഹോം​ഗാ​ർ​ഡ് സ​ത്യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​ത്.