ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന സ​മ​യ​പ​രി​ധി നീ​ട്ടി
Thursday, June 17, 2021 10:31 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്ക് സ​മ​യ പ​രി​ധി ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​കി​യ​താ​യി ജി​ല്ല എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 2020 ജ​നു​വ​രി ഒ​ന്നു മു​ത​ൽ 2021 മെ​യ് 31 വ​രെ ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്കേ​ണ്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് 2021 ഓ​ഗ​സ്റ്റ് 31 വ​രെ ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്കാം. 2019 മാ​ർ​ച്ചി​ലോ അ​തി​നു ശേ​ഷ​മോ ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്കേ​ണ്ട​താ​യ എ​സ്‌​സി,എ​സ്‌​റ്റി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പു​തു​ക്ക​ൽ കാ​ലാ​വ​ധി ഓ​ഗ​സ്റ്റ് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. എ​സ്‌​സി,എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലു​ള്ള മ​റ്റ് ഉ​ത്ത​ര​വു​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. 2021 ജൂ​ണി​ൽ പു​തു​ക്കേ​ണ്ട ര​ജി​സ്‌​ട്രേ​ഷ​ൻ ഓ​ഗ​സ്റ്റ് 31 വ​രെ പു​തു​ക്കാം.
www.eemployment.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി 2019 ഡി​സം​ബ​ർ 20 മു​ത​ൽ ഓ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്ക​ൽ ന​ട​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 31 വ​രെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്‌​മെ​ന്‍റ്എ​ക്‌​സ്‌​ചേ​ഞ്ചി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​കാം.
എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി​യോ അ​ല്ലാ​തെ​യോ താ​ൽ​ക്കാ​ലി​ക നി​യ​മ​നം ല​ഭി​ച്ച് 2019 ഡി​സം​ബ​ർ 20 മു​ത​ൽ ഡി​സ്ചാ​ർ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 31 വ​രെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു. www.eemployment.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി ര​ജി​സ്‌​ട്രേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്ക​ൽ, പു​തു​ക്ക​ൽ തു​ട​ങ്ങി​യ​വ ഓ​ൺ​ലൈ​നാ​യും ചെ​യ്യാം.

സ​ഹാ​യ​വു​മാ​യി ല​യ​ൺ​സ് ക്ല​ബ്

അ​മ്പ​ല​പ്പു​ഴ: ല​യ​ൺ​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് 318- സി ​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​ർ ന​ൽ​കി. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഏ​ബ്ര​ഹാം പ​ഞ്ഞി​ക്കാ​ര​ൻ, അ​ത്താ​വു​ദ്ദീ​ൻ എ​ന്നി​വ​രി​ൽ നി​ന്ന് എം​എ​ൽ​എ എ​ച്ച്.​സ​ലാം ഏ​റ്റു​വാ​ങ്ങി​യ കോ​ൺ​സ​ൺ​ട്രേ​റ്റ​ർ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ർ.​വി. രാം​ലാ​ലി​ന് കൈ​മാ​റി. ഡോ.​മ​നോ​ജ് വേ​ണു​ഗോ​പാ​ൽ, ദി​നേ​ശ​ൻ, വെ​ങ്കി​ടാ​ച​ലം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.