ക​ഞ്ഞി​ക്കു​ഴി​യി​ൽ ഓ​ൺ​ലൈ​ൻ ക​ർ​ഷ​ക ഗ്രാ​മ​സ​ഭ ഇ​ന്നു മു​ത​ൽ
Thursday, June 17, 2021 10:31 PM IST
ആ​ല​പ്പു​ഴ: ഓ​ണ​ക്കാ​ല പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഓ​ൺ​ലൈ​ൻ ക​ർ​ഷ​ക ഗ്രാ​മ​സ​ഭ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗ്രാ​മ​സ​ഭ​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം കൃ​ഷി വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ് രാ​വി​ലെ 11ന് ​ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ക​ർ​ഷ​ക​മി​ത്ര റ്റി.​എ​സ്. വി​ശ്വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജ​ന​പ്ര​തി​നി​ധി​ക​ൾ, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ ഗ്രാ​മ​സ​ഭ​യി​ൽ വീ​ടു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ഷി​ക​വൃ​ത്തി ചെ​യ്യു​ന്ന​വ​രും പ​ങ്കെ​ടു​ക്കും. ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഗീ​താ കാ​ർ​ത്തി​കേ​യ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സ​ന്തോ​ഷ് കു​മാ​റും പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്റ്റു​ഡി​യോ​യി​ൽ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും ഗ്രാ​മ​സ​ഭ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.
കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ക​രു​ത്തു​കൂ​ട്ടു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ​രി​ശോ​ധ​ന സ​മി​തി​യും ആ​ലോ​ച​ന​യി​ലു​ണ്ട്. പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക്കു പു​റ​മേ മ​റ്റ് ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ആ​ധു​നി​ക കാ​ർ​ഷി​ക​വൃ​ത്തി പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.