യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, July 22, 2021 10:41 PM IST
തു​റ​വൂ​ർ: ബൈ​ക്ക് ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​ന് മ​ർ​ദന​മേ​റ്റ സം​ഭ​വ​ത്തി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വ്, പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ മ​ക​ൻ ഇ​മ്മാ​നു​വ​ലി​നെ ചാ​പ്പ​ക്ക​ട​വ് ഭാ​ഗ​ത്തുച്ച് ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി ക്കു​ക​യും ഇ​രു​മ്പുവ​ടികൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാണ് അറസ്റ്റ്.
കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് മേ​നം​കാ​ട് വീ​ട്ടി​ൽ നെ​ൽ​സ​ൺ, മ​ക്ക​ളാ​യ അ​ഷ​ൽ, നെ​സ്റ്റ​ൽ, മേ​നം​കാ​ട് വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ മ​ക​ൻ മെ​ഡി​സ്റ്റ​ൺ എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.
കു​ത്തി​യ​തോ​ട് സി​ഐ കെ.​എ​ൻ. മ​നോ​ജ്, എ​സ്ഐ ജി.​ അ​ജി​ത് കു​മാ​ർ, സി​പി​ഒമാ​രാ​യ സ​തീ​ഷ്, വി​ജേ​ഷ്, അ​നി​ൽ, രാ​ഹു​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ചേ​ർ​ത്ത​ല ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.