യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി ഉ​ളി​യ​ന്ത​റ- മാ​മ്പ്ര​പാ​ടം റോ​ഡ്
Thursday, July 22, 2021 10:41 PM IST
ചെ​ങ്ങ​ന്നൂ​ര്‍: വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ ഉ​ളി​യ​ന്ത​റ- മാ​മ്പ്ര​പാ​ടം റോ​ഡ് ത​ക​ര്‍​ന്നി​ട്ട് പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ടുന്നു. വർഷങ്ങളായിട്ടും അ​ധി​കാ​രി​ക​ള്‍ ക​ണ്ണു തു​റ​ക്കു​ന്നി​ല്ല. വെ​ണ്‍​മ​ണി-​ആ​ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ സ്ഥി​തി ദ​യ​നീ​യം. നെ​ല്‍​വ​യ​ലി​ന്‍റെ വ​ശ​ത്തു കൂ​ടി​യു​ള്ള റോ​ഡാ​ണി​ത്. വെ​ണ്‍​മ​ണി പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡും ആ​ലാ പ​ഞ്ചാ​യ​ത്ത് 8-ാം വാ​ര്‍​ഡും ചേ​ര്‍​ന്നു​ള്ള റോ​ഡ് ഇ​പ്പോ​ള്‍ ന​ട​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്. വെ​ണ്‍​മ​ണി പ​ഞ്ചാ​യ​ത്ത് കു​റേ ദൂ​രം ടാ​ര്‍ ചെ​യ്ത​ത​ല്ലാ​തെ ഇ​തു​വ​രെ റോ​ഡി​ല്‍ യാ​ത്ര സു​ഗ​മ​മാ​ക്കാ​ന്‍ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല.

കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ പോ​കു​ന്ന കു​ട്ടി​ക​ള്‍​ക്ക് വ​സ്ത്രം മാ​റി ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ക​രം യൂ​ണി​ഫോ​മു​മാ​യാ​ണ് മാ​താ​പി​താ​ക്ക​ള്‍ പോ​കു​ന്ന​ത്. ചെ​രു​പ്പു​ക​ള്‍ പോ​ലും മാ​റി​യി​ടേ​ണ്ട സ്ഥി​തി​യാ​ണ്. അ​ടു​ത്തു​ള്ള വീ​ട്ടി​ല്‍ ക​യ​റി ചെ​ളി പു​ര​ണ്ട വ​സ്ത്ര​ങ്ങ​ള്‍ മാ​റി​യാ​ണ് കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ ഇ​വി​ടെ എ​ത്താ​റി​ല്ലെന്നും പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​ർ മാ​റി​മാ​റി വ​ന്നി​ട്ടും ഈ ​ദു​രി​തം മാ​റ്റ​ണ​മെ​ന്ന് അവർക്ക് താ​ത്പ​ര്യ​മി​ല്ലെന്നും നാട്ടുകാർ പറയുന്നു.

നാട്ടുകാർ എം​എ​ല്‍​എ​യു​ടെ ശ്ര​ദ്ധ​യി​ലും പെ​ടു​ത്തി​യി​രു​ന്നു. വ​ഴി​വി​ള​ക്കു​ക​ള്‍ ഇ​ല്ലാ​ത്ത​തും യാ​ത്ര ദു​ഷ്‌​ക​ര​മാ​ക്കു​ക​യാ​ണ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.