മെ​ഡി​ക്ക​ൽ കി​റ്റ് വി​ത​ര​ണ​വു​മാ​യി ചേ​ത​ന
Thursday, July 22, 2021 10:43 PM IST
കാ​യം​കു​ളം: ചേ​ത​ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​റു​പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രോ​പ്പോ​ലീ​ത്ത ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​രി​ത്താ​സ് ഇ​ന്ത്യ കാ​ത്ത​ലി​ക് ബി​ഷ​പ് കൗ​ൺ​സി​ലു​മാ​യി ചേ​ർ​ന്ന് സീ​റോ മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തി​വ​രു​ന്ന​ത്.

100 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കി​റ്റ് ന​ൽ​കി​യ​ത്. പ​ൾ​സ് ഓ​ക്സി മീ​റ്റ​ർ, തെ​ർ​മോ​മീ​റ്റ​ർ, ആ​വി പി​ടി​ക്കു​ന്ന മെ​ഷീ​ൻ, മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​ർ, ഹാ​ൻ​ഡ് വാ​ഷ് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് മെ​ഡി​ക്കി​റ്റ്. ചേ​ത​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് തെ​ക്കേ​വീ​ട്ടി​ൽ, പ്രോ​ജ​ക്റ്റ്‌ ഓ​ഫീ​സ​ർ റോ​ഷി​ൻ പൈ​നും​മൂ​ട്, സെ​ന്‍റ​ർ ഇ​ൻ​ചാ​ർ​ജ് ലീ​ന ചാ​ക്കോ, ആ​നി​മേ​റ്റ​ർ റെ​ജി രാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.