ഓ​ണ്‍​ലൈ​ന്‍ ജാ​പ്പ​നീ​സ് കോ​ഴ്സ്
Thursday, July 22, 2021 10:43 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ജാ​പ്പ​നീ​സ് സ്റ്റ​ഡീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി സ​ഹ​ക​രി​ച്ച് ആ​റു​മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള ഓ​ണ്‍​ലൈ​ന്‍ ജാ​പ്പ​നീ​സ് ഭാ​ഷാ പ​ഠ​ന കോ​ഴ്സ് ന​ട​ത്തു​ന്നു. 12,000 രൂ​പ​യാ​ണ് ഫീ​സ്. പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍​ക്ക് 3,000 രൂ​പ. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ആ​ഴ്ച​യി​ല്‍ മൂ​ന്നു​ദി​വ​സ​മാ​ണ് ക്ലാ​സ്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യോ പ്രാ​യ​പ​രി​ധി​യോ ബാ​ധ​ക​മ​ല്ല. വി​വ​ര​ങ്ങ​ള്‍​ക്കും കോ​ഴ്സി​ല്‍ ചേ​രു​ന്ന​തി​നും ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് വെ​ബ്സൈ​റ്റാ​യ www.keralabhas hainstitute.org സ​ന്ദ​ര്‍​ശി​ക്കു​ക.

മ​ന്ത്രി തു​ട​ര​രു​തെ​ന്ന് ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്

ആ​ല​പ്പു​ഴ: സ്ത്രീ​പീ​ഡ​ന പ​രാ​തി ഒ​ത്തു​തീ​ർ​ക്കാ​ൻ മ​ന്ത്രി എ.​കെ. ​ശ​ശീ​ന്ദ്ര​ൻ നേ​രി​ട്ടു ന​ട​ത്തി​യ ഇ​ട​പെ​ട​ൽ സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​മാ​ണെ​ന്ന് ഫോ​ർ​വേ​ഡ് ബ്ലോ​ക്ക്. പീ​ഡ​ന പ​രാ​തി അ​റി​ഞ്ഞി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ സ​ത്യ​മ​ല്ലെ​ന്ന്‌ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തോ​ടെ മ​ന്ത്രി​സ്ഥാ​ന​ത്തു തു​ട​രാ​ൻ ശ​ശീ​ന്ദ്ര​ന് അ​ർ​ഹ​ത ന​ഷ്ട​മാ​യെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി ക​ള​ത്തി​ൽ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സാ​ദ് അ​ത്തി​ത്ത​റ, എ​ൻ.​കെ.​ വി​ദ്യാ​ധ​ര​ൻ, രാ​ജു സ്വാ​മി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.