പ​ത്താ​ഴം കാ​ലി ; വി​ത്തി​ന് നെ​ട്ടോ​ട്ടം
Friday, July 23, 2021 10:27 PM IST
റെ​ജി ജോ​സ​ഫ്

വി​ത്തുഗു​ണം പ​ത്തുഗു​ണം. വി​ത്തു മോ​ശ​മാ​യാ​ൽ നെ​ല്ലി​ന് ത​ഴ​പ്പും വി​ള​വു​മു​ണ്ടാ​കി​ല്ല. സ​ർ​ക്കാ​രി​ന്‍റെ സീ​ഡ് ഫാ​മു​ക​ളി​ൽ​നി​ന്ന് 45 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കു​ന്ന വി​ത്ത് പ​ല​പ്പോ​ഴും കി​ളി​ർ​ക്കാ​തെ പോ​കാ​റു​ണ്ട്. ര​ണ്ടാ​മ​തും വി​ത്തുവാ​ങ്ങി വി​ത​യ്ക്കേ​ണ്ട ഗ​തി​കേ​ടാ​ണു ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന​ത്. പ​ത്തു സെ​ന്‍റ് പാ​ട​മാ​ണ് ഒ​രുപ​റ ക​ണ്ടം. 10 പ​റ എ​ന്നാ​ൽ ഒ​രേ​ക്ക​ർ. ഒ​രേ​ക്ക​റി​ലേ​ക്ക് 10 പ​റ വി​ത്താ​ണു വേ​ണ്ട​ത്. ഒ​രു ഹെ​ക്ട​റി​ലേ​ക്ക് 25 പ​റ വി​ത്ത്.

മു​ൻ​കാ​ല​ങ്ങ​ളി​ലൊ​ക്കെ ക​ർ​ഷ​ക​ർ വേ​ണ്ടി​ട​ത്തോ​ളം വി​ത്ത് സ്വ​ന്തം പാ​ട​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. വി​ത്തു​നെ​ല്ല് സം​ഭ​രി​ക്കാ​ൻ പ​രി​ചി​ത​രാ​യ ക​ർ​ഷ​ക​ർ ആ​ഴ്ച​ക​ളോ​ളം പാ​ട​ങ്ങ​ളി​ൽ താ​മ​സി​ച്ച് ഏ​റ്റ​വും ന​ല്ല വി​ള​വു കൊ​യ്ത് ഉ​ണ​ക്കി വ​ള്ള​ത്തി​ൽ മ​ട​ങ്ങി​വ​രു​ന്ന​ത് കു​ട്ട​നാ​ടി​ന്‍റെ ഓ​ർ​മ​ക്കാ​ഴ്ച​യാ​ണ്. വി​ത്ത് സൂ​ക്ഷി​ക്കാ​ൻ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക പ​ത്താ​ഴ​വും അ​തി​ൽ ചൂ​ടു​നി​ൽ​ക്കു​ന്ന അ​റ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ല​ത്ത് കൊ​യ്ത്ത്കാ​ല​ത്ത് മ​ഴ​യും ന​ന​വും പ​തി​വാ​യ​തോ​ടെ സ്വ​ന്തം നെ​ല്ല് അ​ധി​ക​മാ​രും വി​ത്തി​നെ​ടു​ക്കാ​താ​യി. സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ൻ വി​ത്തു​പു​ര​യും പ​ത്താ​ഴ​വും പെ​ട്ടി​യും ഇ​ല്ലാ​താ​യി. നെ​ല്ലു സൂ​ക്ഷി​ക്കു​ന്ന പ​ത്താ​ഴ​ത്തി​ന്‍റെ അ​റ വി​ത​യ്ക്കു മാ​ത്ര​മേ മു​ൻ​പു തു​റ​ന്നി​രു​ന്നു​ള്ളു.

ഇ​ക്കാ​ല​ത്ത് കി​ലോ​യ്ക്ക് 28 രൂ​പ നി​ര​ക്കി​ൽ നെ​ല്ല് വി​ൽ​ക്കു​ക​യും 45 രൂ​പ​യ്ക്കു വി​ത്തു വാ​ങ്ങി വി​ത​യ്ക്കു​ക​യും ചെ​യ്യു​ക​യു​മാ​ണു പ​തി​വ്. ഉ​മ വി​ത്ത് വാ​ങ്ങി വി​ത​ച്ചാ​ൽ ജ്യോ​തി​യും ജ്യോ​തി വി​ത​ച്ചാ​ൽ മ​റ്റേ​തെ​ങ്കി​ലും ഇ​ന​വു​മൊ​ക്കെ കി​ളി​ർ​ക്കാ​റു​ണ്ട്.

വി​ത്തി​നും ഇ​ട​നി​ല​ലോ​ബി

സീ​ഡ് ഫാ​മു​ക​ൾ​ക്ക് വി​ത്തു നെ​ല്ല് എ​ത്തി​ച്ചു​കൊ​ടു​ക്കാ​നും ഇ​ട​നി​ല​ക്കാ​രു​ണ്ട്. മെ​ച്ച​പ്പെ​ട്ട വി​ള​വു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ​നി​ന്നു കൃ​ഷി വ​കു​പ്പ് നേ​രി​ട്ട് വി​ത്തു സം​ഭ​രി​ച്ചാ​ൽ​പോ​ലും മോ​ശ​മ​ല്ലാ​ത്ത വി​ത്ത് കി​ട്ടാ​നു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​വ​രെ​യാ​ണു കു​ട്ട​നാ​ട്ടി​ലേ​ക്ക് വി​ത്ത് വ​രു​ന്ന​ത്. രാ​ഷ്ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ക്കെ ചേ​ർ​ന്ന ലോ​ബി​യാ​ണു വി​ത്തി​ന്‍റെ നി​യ​ന്ത്ര​ണം കൈ​യാ​ളു​ന്ന​ത്.

കു​ത്തു​മി​ല്ലു​ക​ളി​ലേ​ക്ക് സം​ഭ​രി​ക്കു​ന്ന നെ​ല്ല് കൈ​മ​റി​ഞ്ഞു വി​ത്തു​നെ​ല്ലാ​യി ഫാ​മു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ത​ട്ടി​പ്പും പ​തി​വാ​യി​രി​ക്കു​ന്നു. അ​താ​യ​ത് 28 രൂ​പ​യ്ക്ക് നെ​ല്ല് ക​ർ​ഷ​ക​രി​ൽ​നി​ന്നു വാ​ങ്ങി 45 രൂ​പ​യ്ക്ക് ഇ​തേ ഇ​നം ക​ർ​ഷ​ക​ർ​ക്ക് വി​ത്ത് എ​ന്ന പേ​രി​ൽ തി​രി​ച്ചു​കൊ​ടു​ക്കു​ന്ന ച​തി.

കൃ​ഷി വ​കു​പ്പ് നേ​രി​ട്ടു കൃ​ഷി​യി​റ​ക്കി വി​ത്ത് സം​ഭ​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ത്തി​നു തി​ക​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​രി​യാ​ക്കാ​ൻ വാ​ങ്ങു​ന്ന നെ​ല്ല് വി​ത്ത് എ​ന്ന ലേ​ബ​ലി​ൽ ക​ർ​ഷ​ക​ർ​ക്കു തി​രി​കെ എ​ത്തു​ന്ന​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കേ​ര​ള​ത്തി​ൽ വി​ത്ത് എ​ത്തി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ൾ പ​ല​താ​ണ്. കൊ​യ്ത്ത് യ​ന്ത്രം കൊ​ണ്ടു​വ​രു​ന്ന​തു​പോ​ലെ വി​ത്തും ഇ​ട​നി​ല​ക്കാ​ർ എ​ത്തി​ക്കു​ന്നു. നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി പാ​ട​ങ്ങ​ളി​ൽ ഇ​ക്ക​ഴി​ഞ്ഞ മാ​സം വി​ത​ച്ച സീ​ഡ് ഫാം ​വി​ത്തു നെ​ല്ല് കി​ളി​ർ​ക്കാ​തെ വ​ന്ന​തി​നാ​ൽ ര​ണ്ടാ​മ​തും വി​ത്തു വാ​ങ്ങി വി​ത​യ്ക്കേ​ണ്ടി​വ​ന്നു.

ക​രു​ത​ലി​നും കൈ​മോ​ശം

സ്വ​ന്തം പാ​ട​ത്ത് വി​ള​യു​ന്ന നെല്ല് അ​പ്പാ​ടെ വി​ൽ​ക്കു​ക​യും അ​രി വി​ല​യ്ക്കു വാ​ങ്ങു​ക​യും ചെ​യ്യു​ന്ന​വ​രാ​ണു പ​ല​രും. കു​ത്തു​മി​ല്ലു​ക​ൾ കു​ട്ട​നാ​ട്ടി​ൽ വി​ര​ലി​ലെ​ണ്ണാ​ൻ മാ​ത്ര​മാ​യ​തോ​ടെ നെ​ല്ല് വി​ൽ​ക്കു​ക​യേ നി​വൃ​ത്തി​യു​ള്ളു. മു​ൻ​പൊ​ക്കെ വീ​ടു​ക​ളി​ലേ​ക്കു വേ​ണ്ട നെ​ല്ല് ആ​ണ്ടു​വ​ട്ട​ത്തി​ലേ​ക്കു ക​രു​തി വ​യ്ക്കു​ന്ന​വ​രാ​യി​രു​ന്നു എ​ല്ലാ​വ​രും ത​ന്നെ. പ​ത്താ​ഴ​ത്തി​ൽ നെ​ല്ല് സൂ​ക്ഷി​ച്ചു പു​ഴു​ങ്ങി പാ​യയിൽ നി​ര​ത്തി ഉ​ണ​ക്കി നാ​ട്ടി​ലെ ചെ​റു​കി​ട മി​ല്ലു​ക​ളി​ൽ കു​ത്തി അ​രി​യും അ​വ​ലു​മൊ​ക്കെ​യാ​യി ഭ​ക്ഷി​ക്കു​ന്ന സ്വ​യം​പ​ര്യാ​പ്ത​ത. ത​വി​ട് കാ​ലി​ത്തീ​റ്റ​യാ​യും ഉ​മി അ​ടു​പ്പ് ക​ത്തി​ക്കാ​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. പു​ന്നെ​ല്ല​രി​യു​ടെ ചോ​റും പ​ല​ഹാ​ര​ങ്ങ​ളു​മാ​യി​രു​ന്നു പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം. 90 മു​ത​ൽ 120 ദി​വ​സ​മാ​ണ് ഇ​ന​മ​നു​സ​രി​ച്ച് ഇ​ക്കാ​ല​ത്ത് നെ​ല്ലി​ന്‍റെ വി​ള​വു​കാ​ലം. വി​ത്തും കാ​ലാ​വ​സ്ഥ​യും അ​നു​കൂ​ല​മാ​യാ​ൽ വി​ള​വ് നേ​ട്ട​മാ​കും. മു​ഞ്ഞ​യോ ചാ​ഴി​യോ മ​ട​വീ​ഴ്ച​യോ വ​ന്നാ​ൽ ആ​കെ നാ​ശം.

പ്ര​കൃ​തി​നാ​ശ​ത്തി​ൽ നെ​ൽ​കൃ​ഷി ന​ശി​ച്ചാ​ൽ ഒ​രു ഹെ​ക്ട​റി​ന് 12,000 രൂ​പ​യേ​യു​ള്ളു പ​ര​മാ​വ​ധി ന​ഷ്ട​പ​രി​ഹാ​രം. വി​ത​ച്ച് 28 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് മ​ട​വീ​ഴ്ച​യെ​ങ്കി​ൽ മാ​ത്ര​മേ ഇ​തി​ന് അ​ർ​ഹ​ത​യു​ള്ളു. വേ​ന​ൽ​മ​ഴ​യി​ൽ കൊ​യ്ത്തു ന​ട​ത്താ​നാ​വാ​തെ ചെ​ളി​യി​ലും വെ​ള്ള​ത്തി​ലും മൂ​ടി​പ്പോ​യാ​ൽ ന​യാ​പൈ​സ ല​ഭി​ക്കി​ല്ല. വി​ത്തും വ​ള​വും ക​ട​മെ​ടു​ത്തു കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണു ക​ർ​ഷ​ക​ർ. സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ന പ​ദ്ധ​തി​ക​ൾ വ​രാ​തെ പു​തി​യ ത​ല​മു​റ നെ​ൽ​കൃ​ഷി​യി​ൽ തു​ട​രി​ല്ല എ​ന്ന​താ​ണ് സാ​ഹ​ച​ര്യം.

വി​ഷം തീ​ണ്ടി​യ കു​ട്ട​നാ​ട്

വെ​ള്ള​വും മ​ണ്ണും വാ​യു​വും വി​ഷ​ലി​പ്ത​മാ​യ​തോ​ടെ കു​ട്ട​നാ​ട് രോ​ഗാ​തു​ര​മാ​ണി​ന്ന്. കാ​ൻ​സ​ർ കൂ​ടി​വ​രു​ന്നു. കൈ​ന​ക​രി, ച​ന്പ​ക്കു​ളം, രാ​മ​ങ്ക​രി, പു​ളി​ങ്കു​ന്ന്, വെ​ളി​യ​നാ​ട്, ത​ല​വ​ടി, നീ​ലം​പേ​രൂ​ർ, കാ​വാ​ലം, ത​ക​ഴി, നെ​ടു​മു​ടി, മു​ട്ടാ​ർ, എ​ട​ത്വ, വീ​യ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ൻ​സ​ർ ബാ​ധി​ത പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം 490. സാ​ന്ത്വ​ന ചി​കി​ത്സ തേ​ടു​ന്ന​വ​ർ 610. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ലാ​യി​രം കു​ട്ട​നാ​ട്ടു​കാ​ർ കാ​ൻ​സ​ർ ചി​കി​ത്സ തേ​ടു​ന്ന​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലും വേ​റെ​യും രോ​ഗി​ക​ൾ.

കൈ​ന​ക​രി​ ഉ​ൾ​പ്പെ​ടു​ന്ന തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 4.5 ശ​ത​മാ​ന​മാ​ണു കാ​ൻ​സ​ർ നി​ര​ക്ക്. അ​താ​യ​ത് സം​സ്ഥാ​ന നി​ര​ക്കി​ന്‍റെ ഇ​ര​ട്ടി. മ​ലി​നീ​ക​ര​ണ​വും പ്ര​ള​യ​ഭീ​ഷ​ണി​യും ഏ​റെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണു കാ​ൻ​സ​റും ത്വ​ക് രോ​ഗ​ങ്ങ​ളും ശ്വാ​സ​കോ​ശ, ഉ​ദ​ര​രോ​ഗ​ങ്ങ​ളും കൂ​ടി​വ​രു​ന്ന​ത്.

രാ​സ​വ​ള​ത്തി​ന്‍റെ​യും കീ​ട​നാ​ശി​നി​യു​ടെ​യും പ്ര​യോ​ഗം അ​മി​ത​മാ​യ​തി​നൊ​പ്പ​മാ​ണു ജ​ല​മ​ലി​നീ​ക​ര​ണ​വും. മ​ണി​മ​ല, പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മൂ​വാ​റ്റു​പു​ഴ ന​ദി​ക​ളി​ലൂ​ടെ വ​രു​ന്ന മാ​ലി​ന്യം കു​ട്ട​നാ​ട്ടി​ൽ അ​ടി​യു​ന്ന​താ​ണ് മ​റ്റൊ​രു പ​രി​മി​തി. ഫാ​ക്ടം​ഫോ​സ്, പൊ​ട്ടാ​ഷ്, യൂ​റി​യ എ​ന്നി​വ അ​ധി​ക​മാ​യി മ​ണ്ണി​ൽ ന​ൽ​കു​ന്നു. ഇ​ത​നു​സ​രി​ച്ച് മ​ണ്ണി​നു പു​ളി​പ്പ് കൂ​ടി​വ​രു​ന്നു. അ​സ​റ്റാ​ഫ്, അ​സ​ഫൈ​റ്റ്, അ​ൽ​മി​ക്സ്, നോ​മി​നി ഗോ​ൾ​ഡ്, അ​ഡോ​റ കീ​ട​നാ​ശി​നി​ക​ളും കോ​ണ്‍​ഡാ​സ് കു​മി​ൾ​നാ​ശി​നി​യും പു​ഴു​ശ​ല്യം കു​റ​യ്ക്കാ​ൻ സ്റ്റാ​ർ​പീ​ൻ എ​ന്നി​വ​യും ഉ​പ​യോ​ഗി​ക്കു​ന്നു.

കാ​യ​ൽ​വെ​ള്ളം പാ​ട​ങ്ങ​ളി​ലേ​ക്കു ക​യ​റ്റും. കീ​ട​നാ​ശി​നി​ക​ൾ അ​മി​ത​മാ​യി പ്ര​യോ​ഗി​ക്കും. ഇ​തേ​വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചു കാ​യ​ലി​ലേ​ക്ക് തി​രി​ച്ചു​ക​യ​റ്റും. ഇ​താ​ണു കു​ട്ട​നാ​ടി​ന്‍റെ ജീ​വി​ത​ച​ക്രം. മൂ​വാ​യി​ര​ത്തോ​ളം ഹൗ​സ് ബോ​ട്ടു​ക​ൾ ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ളും എ​ണ്ണ​ക്കൊ​ഴു​പ്പും വേ​റെ. പ​ന്പ​യാ​റ്റി​ൽ ഇ ​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ അ​ള​വ് സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന തോ​തി​ലെ​ത്തി​യ​തി​ന്‍റെ ആ​ഘാ​തം നേ​രി​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ പ​ടി​ഞ്ഞാ​റ​ൻ ദേ​ശ​ക്കാ​രാ​ണ്.

മ​ട​വീ​ഴ്ച ത​ട​യാ​ൻ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ മ​ണ​ൽ നി​റ​ച്ച് ബ​ണ്ടു​ക​ളി​ൽ ഇ​റ​ക്കു​ക പ​തി​വാ​ണ്. ഓ​രോ വ​ർ​ഷ​വും ഇ​റ​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു മ​ണ​ൽ​ചാ​ക്കു​ക​ൾ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൊ​ട്ടി പ്ലാ​സ്റ്റി​ക് പാ​ട​ങ്ങ​ളി​ൽ അ​ടി​യു​ക പ​തി​വാ​ണ്. മ​ണ്ണും വെ​ള്ള​വും ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച് ഓ​രോ കൃ​ഷി​ക്കും ഓ​രോ പാ​ട​ത്തി​നും അ​നു​യോ​ജ്യ​മാ​യ വ​ള​വും കീ​ട​നാ​ശി​നി​യും പ്ര​യോ​ഗി​ക്കാ​നു​ള്ള സം​വി​ധാ​നം സൗ​ജ​ന്യ​മാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്ക​ണം. ആ​ഫ്രി​ക്ക​ൻ പോ​ള കു​ട്ട​നാ​ടി​നു പൂ​ർ​ണ​മാ​യി ശാ​പ​മ​ല്ലെ​ന്നാ​ണ് ഇ​വി​ട​ത്തെ പ​ഴ​മ​ക്കാ​രു​ടെ അ​നു​ഭ​വം. വെ​ള്ളം ശു​ചീ​ക​രി​ക്കു​ന്ന​തി​ൽ പോ​ള​യ്ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ട്. ഒ​ഴു​ക്കു നി​ല​ച്ചു വെ​ള്ള​ക്കെ​ട്ടു​ക​ൾ വ​ന്ന​തോ​ടെ പോ​ള കെ​ട്ടി​ക്കി​ട​ന്നു പെ​രു​കു​ന്ന​താ​ണ് ഇ​ക്കാ​ല​ത്തെ പ്ര​ശ്നം. മു​ൻ​പൊ​ക്കെ വ​ള​ക്കൂ​റു കി​ട്ടാ​ൻ മു​ള്ള​നും പോ​ള​യും പോ​ച്ച​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ വാ​രി​യി​ടു​ക പ​തി​വാ​യി​രു​ന്നു.

മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം കു​ട്ട​നാ​ട്ടി​ലെ​ന്പാ​ടും തെ​ങ്ങു​കൃ​ഷി പാ​ടേ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ല​ക​ൾ​ക്ക് മ​ഞ്ഞ​പ്പു രോ​ഗം. കാ​യ്പി​ടി​ത്തം കു​റ​ഞ്ഞു കൊ​ഴി​ച്ചി​ൽ കൂ​ടി. തീ​ര​മേ​ഖ​ല​യി​ൽ ക​ള്ളു​ത്പാ​ദ​ന​വും കു​റ​ഞ്ഞു. മ​ണ്ട​പോ​യ തെ​ങ്ങു​ക​ൾ തു​രു​ത്തു​ക​ളി​ലു​ട​നീ​ളം ക​ണ്ണീ​ർ​ക്കാ​ഴ്ച​യാ​ണ്.