ആ​ർ​ദ്രം മി​ഷ​നി​ലൂ​ടെ സ​മ​ഗ്ര പു​രോ​ഗ​തി നേ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
Saturday, July 24, 2021 10:02 PM IST
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തു​ട​ക്കം കു​റി​ച്ച ആ​ർ​ദ്രം പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​ജ​നാ​രോ​ഗ്യമേ​ഖ​ല​യ്ക്കു സ​മ​ഗ്ര പു​രോ​ഗ​തി​യി​ലേ​ക്ക് എ​ത്താ​നാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തും നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​തു​മാ​യ 50 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ൽ 1.76 കോ​ടി രൂ​പ വി​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ളാ​യ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​രി​ച്ച ഒ​പി ബ്ലോ​ക്ക്, ര​ജി​സ്‌​ട്രേ​ഷ​ൻ കൗ​ണ്ട​ർ, കാ​ത്തി​രു​പ്പു കേ​ന്ദ്രം, ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യും ന​വീ​ക​രി​ച്ച ക​ട​മ്പൂ​ർ, പാ​ണാ​വ​ള്ളി കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ് ഘാ​ട​ന​വു​മാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്.
ച​ട​ങ്ങി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ 121 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് എ​ൻക്യുഎഎ​സ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ മി​ക​ച്ച പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​ത്തെ ഒ​ൻ​പ​ത് സ്ഥാ​പ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ്രാ​ദേ​ശി​ക ഉ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു.