ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ എ​ട​ത്വ സ്വ​ദേ​ശി​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Thursday, July 29, 2021 10:18 PM IST
എ​ട​ത്വ: പാ​മ്പാ​ടി വ​ട്ടു​ക​ള​ത്തി​നും മു​ണ്ട​ന്‍ ക​വ​ല​യ്ക്കും ഇ​ട​യി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ എ​ട​ത്വ സ്വ​ദേ​ശി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ര്‍​ഷ​ക​നാ​യ എ​ട​ത്വ പാ​ണ്ട​ങ്ക​രി നെ​ല്ലി​ക്കു​ന്നം സി. ​ആ​ന്‍റ​ണി(​റോ​ജ​ന്‍-41)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടാ​ണ് സം​ഭ​വം.
എ​ട​ത്വയി​ല്‍ നി​ന്നും ഭാ​ര്യ വീ​ട്ടി​ലേ​ക്കു പോ​യ​താ​യി​രു​ന്നു റോ​ജ​ന്‍. പാ​മ്പാ​ടി വ​ട്ടു​ക​ള​ത്തി​നും മു​ണ്ട​ന്‍ ക​വ​ല​യ്ക്കും ഇ​ട​യി​ലെ ഇ​റ​ക്ക​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ബാ​രി​ക്കേ​ഡി​ല്‍ ഇ​ടി​ച്ച് മ​റി​ഞ്ഞ് വ​ന്‍​കു​ഴി​യി​ലേ​യ്ക്ക് പ​തി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും ചേ​ര്‍​ന്ന് ക​ര​യ്ക്കെ​ത്തി​ച്ച റോ​ജ​നെ പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തി​ലാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്.