വാ​ര്‍ എ​ഗേ​ന്‍​സ്റ്റ് വേ​വ്‌​സ്'; നാ​ളെ മു​ത​ൽ ഏ​ഴു​വ​രെ
Friday, July 30, 2021 11:37 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ തു​ട​ര്‍​ന്നു​വ​രു​ന്ന ക​രു​താം ആ​ല​പ്പു​ഴ കാ​ന്പെ​യി​ന്‍ വാ​ര്‍ എ​ഗേ​ന്‍​സ്റ്റ് വേ​വ്‌​സ് എ​ന്ന പേ​രി​ല്‍ കൂ​ടു​ത​ല്‍ വി​പു​ല​പ്പെ​ടു​ത്തു​ന്നു. നാ​ളെ മു​ത​ല്‍ ഏ​ഴു​വ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍, കു​ടും​ബ​ശ്രീ, എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്‌​സ് തു​ട​ങ്ങി​യ​വ​യു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ​യാ​ണ് വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​ണു​ന​ശീ​ക​ര​ണം, കോ​വി​ഡി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പാ​ഠ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്ക​ല്‍, അ​ങ്ക​ണ​വാ​ടി, സ്‌​കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ ന​ല്‍​കു​ന്ന​തി​ലൂ​ടെ ആ​ശ​യ​ങ്ങ​ള്‍ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക, ഓ​ഫീ​സു​ക​ള്‍-​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ്രേ​ക്ക് ദ ​ചെ​യി​ന്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​ക്കു​ക, ജാ​ഗ്ര​താ​സ​മി​തി പ്ര​ചോ​ദ​ന യോ​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ യോ​ഗ​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.
നാ​ളെ മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ഓ​രോ ദി​വ​സ​ങ്ങ​ളി​ലും കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍, വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ സ​ന്ദേ​ശ​ങ്ങ​ളാ​യി വീ​ഡി​യോ വ​ഴി പ​ങ്കി​ടും.
നാ​ളെ എ​ല്ലാ വീ​ടു​ക​ളി​ലും ബ്ലീ​ച്ചിം​ഗ് ലാ​യി​നി, അ​ണു​നാ​ശി​നി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്നു. തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് പ്ര​തി​രോ​ധ ശീ​ല​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും രാ​വി​ലെ 11 മ​ണി​ക്ക് പ്ര​തി​ജ്ഞ എ​ടു​ക്കു​ന്നു. അ​ന്നേ​ദി​വ​സം സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ബ്ലീ​ച്ചി​ങ് അ​ണു​ന​ശീ​ക​ര​ണം ചെ​യ്യേ​ണ്ട​താ​ണ്. വൈ​കു​ന്നേ​രം ആ​റി​ന് പു​ന്ന​പ്ര ഒ​ന്നാം വാ​ര്‍​ഡി​ല്‍ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മീ​റ്റ് വി​ത്ത് ആ​ര്‍​ആ​ര്‍​ടി പ​രി​പാ​ടി ഔ​പ​ചാ​രി​ക​മാ​യി തു​ട​ങ്ങും.
മൂ​ന്നി​ന് ആ​ര്‍​ആ​ര്‍​ടി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ തു​ട​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. ബ്രേ​ക്ക് ദ ​ചെ​യി​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ബു​ധ​നാ​ഴ്ച​യോ​ടു​കൂ​ടി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​താ​ണ്. അ​ന്നേ​ദി​വ​സം മു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ങ്ങും. വ്യാ​ഴാ​ഴ്ച കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ കോ​വി​ഡ് പ്ര​തി​രോ​ധ ശീ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ജി​റ്റ​ല്‍ പോ​സ്റ്റ​റു​ക​ള്‍ ത​യാ​റാ​ക്കി ക​രു​താം ആ​ല​പ്പു​ഴ​യെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.
വെ​ള്ളി​യാ​ഴ്ച തൊ​ഴി​ലി​ട​ങ്ങ​ള്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ര്‍​ക്ക​റ്റ് തു​ട​ങ്ങി​യ പൊ​തു സ്ഥ​ല​ങ്ങ​ള്‍ ബ്ലീ​ച്ചിം​ഗ് ലാ​യ​നി അ​ല്ലെ​ങ്കി​ല്‍ അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. ശ​നി​യാ​ഴ്ച പ്ര​ദേ​ശ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ജി​ല്ല​യി​ല്‍ ആ​യി​രം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ സം​ഘ​ടി​പ്പി​ച്ച് കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തെ കു​റി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ള്‍, വി​ദ്യാ​ഥി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​വ​ദി​ക്കും.