കുഞ്ഞുങ്ങൾ ബാധ്യതയല്ല, സന്പത്താണ്: കൃപ പ്രോലൈഫ് സമിതി
Saturday, July 31, 2021 10:15 PM IST
ച​ങ്ങ​നാ​ശേ​രി: ജ​ന​സം​ഖ്യ നി​യ​ന്ത്ര​ണം എ​ന്ന തെ​റ്റും വി​ക​ല​വു​മാ​യ ന​യ​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​യി​ൽ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം ര​ണ്ടി​ൽ കൂ​ടാ​ൻ പാ​ടി​ല്ല എ​ന്ന നി​യ​മം ശ​രി​യ​ല്ലെ​ന്നും മ​ക്ക​ൾ​ക്ക് ജ​ന്മം ന​ൽ​കാ​നു​ള്ള അ​വ​കാ​ശം ദ​ന്പ​തി​ക​ളി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ കൃ​പാ പ്രോ​ലൈ​ഫ് സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ടും​ബ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​തി​നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന നീ​ക്കം എ​തി​ർ​ക്ക​പ്പെ​ട​ണ​മെ​ന്നും സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ശാ​സ്ത്രീ​യ​വും രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ ത​ട​യു​ന്ന ഈ ​നീ​ക്കാ​തെ യോ​ഗം അ​പ​ല​പി​ച്ചു.
ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ ന​ട​ന്ന യോ​ഗ​ത്തി​ൽ ഫാ.​ലൂ​യീ​സ് വെ​ള്ളാ​നി​ക്ക​ൽ, ഏ​ബ്ര​ഹാം പു​ത്ത​ൻ​ക​ളം, സി​ബി​ച്ച​ൻ ഉ​പ്പു​കു​ന്നേ​ൽ, ജോ​ണ്‍ മാ​ർ​ട്ടി​ൻ, ജോ​സ് ക​രി​ങ്ങ​ട, ജോ​സ് ഓ​ലി​ക്ക​ൽ, അ​നി​യ​മ്മ ഡോ​മി​നി​ക്, ലി​ല്ലി​ക്കു​ട്ടി തോ​മ​സ്, ഡൊ​മി​നി​ക് ആ​ന്‍റ​ണി, മേ​രി​ക്കു​ട്ടി പാ​റ​ക്ക​ട​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.