ഗൃ​ഹ​നാ​ഥ​ൻ കു​ത്തേ​റ്റു മ​രി​ച്ചു
Saturday, July 31, 2021 10:24 PM IST
റാ​ന്നി: പ​ന്പാ​വാ​ലി തു​ലാ​പ്പ​ള്ളി​യി​ൽ ഗൃ​ഹ​നാ​ഥ​ൻ കു​ത്തേ​റ്റു മ​രി​ച്ചു. സ​ഹോ​ദ​ര​പു​ത്ര​നാ​യ പ​തി​നേ​ഴു​കാ​ര​ൻ ഒ​ളി​വി​ൽ. തു​ലാ​പ്പ​ള്ളി ഐ​ത്ത​ല​പ്പ​ടി ച​രി​വു​കാ​ലാ​യി​ൽ സാ​ബു​വാ​ണ് (50) കു​ത്തേ​റ്റു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് വീ​ട്ടി​ൽ​വ​ച്ചാ​ണ് കു​ത്തേ​റ്റ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്കി​ടെ ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ മ​രി​ച്ചു.

വീ​ട്ടു​വ​ഴ​ക്കി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വ​യ​റ്റി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സാ​ബു​വി​നെ അ​പ്പോ​ൾ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. മാ​ന​സി​ക വൈ​ക​ല്യ​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്ന സാ​ബു വീ​ട്ടി​ൽ നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. പ​ന്പ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.