മ​ദ്യ വി​ല്പ​ന ശാ​ല​ക​ൾ കൂ​ട്ടാ​നു​ള്ള തീ​രു​മാ​നം അ​പ​ല​നീ​യം: ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Sunday, August 1, 2021 10:45 PM IST
കാ​യം​കു​ളം : സം​സ്ഥാ​ന​ത്തെ വി​ദേ​ശ മ​ദ്യ​വി​ല്പ​ന ശാ​ല​ക​ളു​ടെ എ​ണ്ണം ആ​റി​ര​ട്ടി വ​ർ​ധി​പ്പി​ക്കു​വാ​ൻ സം​സ്ഥാ​ന എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നി​കു​തി വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി​യ ശി​പാ​ർ​ശ അ​ടി​യ​ന്ത​ര വേ​ഗ​ത്തി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ആ​വ​ശ്യ​പ്പെ​ട്ടു .
തി​ര​ക്കേ​റി​യ വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ക, കൗ​ണ്ട​റു​ക​ൾ മു​ഴു​വ​ൻ സ​മ​യം തു​റ​ക്കു​ക, സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത തൊ​ണ്ണൂ​റ്റി​യാ​റ് മ​ദ്യ വി​ല്പ​ന ശാ​ല​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക തു​ട​ങ്ങി മ​ദ്യ​വി​പ​ത്തി​നു വ​ളം വ​യ്ക്കു​ന്ന ശി​പാ​ർ​ശ​ക​ളാ​ണ് ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ 270 മ​ദ്യ​വി​ല്പ​ന ശാ​ല​ക​ളും ക​ൺ​സ്യു​മ​ർ ഫെ​ഡി​ന്‍റെ 30 വി​ല്പ​ന ശാ​ല​ക​ളു​മാ​ണ് നി​ല​വി​ൽ സം​സ്ഥാ​ന​ത്തു​ള്ള​ത്. മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ക വ​ഴി മ​ദ്യ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നാ​ണ് സ​ർ​ക്കാ​ർ പ​രി​ശ്ര​മി​ക്കു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി പൊ​തു​സ​മൂ​ഹ​ത്തെ ഭീ​ക​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ എ​ത്തി​ച്ച ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ മ​ദ്യ ഉ​പ​യോ​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന എ​ല്ലാ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ​നി​ന്നും സ​ർ​ക്കാ​ർ പി​ന്മാ​റ​ണം.
പൊ​തു ജ​ന​ത്തി​ന്‍റെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ട സ​ർ​ക്കാ​ർ തീ​രാ രോ​ഗ​ത്തി​നും മ​ര​ണ​ത്തി​നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും ആ​ക്കം കൂ​ട്ടു​ന്ന മ​ദ്യ​വി​ല്പ​ന പ്രോ​ത്സാ​ഹ​നം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.