നി​വേ​ദ​നം ന​ൽ​കി
Sunday, August 1, 2021 10:45 PM IST
ഹ​രി​പ്പാ​ട് : നി​റ​പു​ത്ത​രി ആ​ഘോ​ഷം ന​ട​ക്കു​ന്ന 16നു ​മു​ന്പാ​യി ഹ​രി​പ്പാ​ട് സ​ബ് ട്ര​ഷ​റി​യു​ടെ ഭാ​ഗ​മാ​യു​ള്ള ട്ര​ഷ​റി ഭ​ണ്ഡാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നു അ​ഞ്ചു ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​റ​പു​ത്ത​രി പൈ​തൃ​ക സം​ര​ക്ഷ​ണ സ​മി​തി ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ​യ്ക്കു നി​വേ​ദ​നം ന​ൽ​കി.
നേ​ര​ത്തെ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു 15 ല​ക്ഷം രൂ​പ അ​നു​വ​ദി ച്ചി​രു​ന്നു. എ​സ്റ്റി​മേ​റ്റ് പു​തു​ക്കി​യ​തു കാ​ര​ണം ഈ ​തു​ക ഉ​പ​യോ ഗി​ച്ച് ട്ര​ഷ​റി ഭ​ണ്ഡാ​ര​ത്തി​ന്‍റെ സം ​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ ത്തീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. യോ​ഗ ത്തി​ൽ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ നാ​ഗ​ദാ​സ് മ​ണ്ണാ​റ​ശാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​റ​പു​ത്ത​രി പൈ​തൃ​ക സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​എ​ൻ. പ്രേം​ജി​ത്ത് ലാ​ൽ, ചെ​യ​ർ​മാ​ൻ കെ.​കെ. സു​രേ​ന്ദ്ര​നാ​ഥ്, സെ​ക്ര​ട്ട​റി ജെ. ​മ​ഹാ​ദ​വ​ൻ, എം.​കെ. വി​ജ യ​ൻ, എ. ​പ്ര​കാ​ശ്, വി. ​കാ​ർ​ത്തി യ​ത്. കേ​യ​ൻ, വി​ജ​യ​മ്മ പു​ന്നൂ​ർ മ​ഠം, വി.​ഷു​ക്കൂ​ർ, കെ.​ജി. ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.