ര​ക്തം ന​ൽ​കി ജീ​വ​ൻ നി​ല​ നി​ർ​ത്തു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങ്
Sunday, August 1, 2021 10:45 PM IST
അ​മ്പ​ല​പ്പു​ഴ: ര​ക്തം ന​ൽ​കി ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി സം​ഘ​ട​ന. റെ​ഡ് ഈ​സ് ബ്ല​ഡ് കേ​ര​ള എ​ന്ന സം​ഘ​ട​ന​യാ​ണ് ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് കോ​വി​ഡ് കാ​ല​ത്ത് സ​ഹാ​യ​വു​മാ​യി ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റു​ക​ൾ കൈ​മാ​റി​യ​ത്. 2016ൽ ​ക​ണ്ണൂ​രി​ൽ രൂ​പീ​കൃ​ത​മാ​യ ര​ക്ത​ദാ​ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന ഈ ​കോ​വി​ഡ് കാ​ല​ത്ത് ര​ക്ത ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്.
ഇ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ്പ​തോ​ളം അം​ഗ​ങ്ങ​ൾ​ക്കു ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് ന​ൽ​കി​യ​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൂ​ര്യ കൃ​ഷ്ണ പ​റ​ഞ്ഞു. നീ​ർ​ക്കു​ന്നം എ​സ്ഡി​വി ഗ​വ. യ​പി സ്കൂ​ളി​ൽ ന​ട​ന്ന ര​ക്ത​ദാ​താ​ക്ക​ൾ​ക്കൊ​രു കൈ​ത്താ​ങ്ങ് എ​ന്ന പ​രി​പാ​ടി അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് വി​ത​ര​ണം എ​ച്ച്. സ​ലാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​രി​സ്, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ല​ത്തീ​ഫ് , അ​നൂ​പ് പു​ന്ന​പ്ര , ആ​സി​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.