സ​മാ​ന്ത​ര​പാ​ത ത​യാ​ർ...
Monday, August 2, 2021 11:27 PM IST
ആ​ല​പ്പു​ഴ: പ​ള്ളാ​ത്തു​രു​ത്തി ഒ​ന്നാം പാ​ലം പൊ​ളി​ക്കു​ന്ന ജോ​ലി​ക​ൾ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ഇ​തോ​ടൊ​പ്പം​ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​ത്തി​നാ​യു​ള്ള താ​ത്കാ​ലി​ക സ​മാ​ന്ത​ര​പാ​ത​യും ത​യാ​റാ​യി. ഇ​ന്ന​ലെ മു​ത​ൽ സ​മാ​ന്ത​ര​പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു. തെ​ങ്ങി​ൻ​കു​റ്റി​ക​ൾ ഉ​റ​പ്പി​ച്ച​ശേ​ഷം ഇ​രു​ന്പു ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച് മു​ക​ളി​ൽ ഇ​രു​ന്പു ത​കി​ടു​ക​ൾ വി​രി​ച്ചാ​ണ് താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ച​ത്. പൊ​ങ്ങ​യി​ലും സ​മാ​ന്ത​ര​പാ​ത​യു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ര​ണ്ടു​ദി​വ​സ​ത്തി​ന​കം ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കും. സ​മാ​ന്ത​ര​പാ​ത തു​റ​ക്കു​ന്ന​തോ​ടെ പൊ​ങ്ങ പാ​ല​വും പൊ​ളി​ക്കും.