സ​ത്യ​ഗ്ര​ഹ സ​മ​രം നടത്തി
Tuesday, August 3, 2021 10:06 PM IST
മ​ങ്കൊ​മ്പ്: കേ​ന്ദ്രം ന​ൽ​കു​ന്ന വാ​ക്‌​സി​ൻ കേ​ര​ള സ​ർ​ക്കാ​രും സി​പി​എ​മ്മും ചേ​ർ​ന്ന് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ ആ​രോ​പി​ച്ചു. ഡോ​ക്ട​റെ മ​ർ​ദിച്ച കേ​സി​ലെ പ്ര​തി​യാ​യ കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സി.​ പ്ര​സാ​ദി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തം​ഗം സി.​എ​ൽ. ലെ​ജു​മോ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യി​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​മ്യ​മി​ല്ലാവ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചു നി​യ​മ ന​ട​പ​ടി നേ​രി​ട​ണമെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. റോ​യി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. വാ​സു​ദേ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ, കു​ട്ട​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി. ​സു​ബാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.