പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​രു മാ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, August 3, 2021 10:09 PM IST
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ വി​ദ്യാ​ഭ്യാ​സവ​കു​പ്പി​ൽ നി​ന്നും വി​ര​മി​ച്ച ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നു ല​ഭി​ക്കേ​ണ്ട എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഒ​രു മാ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ആ​ല​പ്പു​ഴ കു​ത്തി​യ​തോ​ട് സ്വ​ദേ​ശി എ. ​നാ​സി​റി​ന് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ക​മ്മീഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​ല​പ്പു​ഴ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് ഉ​ത്ത​ര​വു ന​ൽ​കി​യ​ത്.
പെ​ൻ​ഷ​നാ​കു​ന്ന​വ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യം ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​മാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. 2017-18 കാ​ല​ത്ത് ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ൻ. ഇ​തി​ന്‍റെ ചെ​ല​വ് സം​ബ​ന്ധി​ച്ച ക്ലി​യ​റ​ൻ​സ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ൽനി​ന്നും ല​ഭി​ക്കാ​ത്ത​തു കാ​ര​ണ​മാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ വൈ​കാ​ൻ കാ​ര​ണ​മെ​ന്ന വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ വാ​ദം വി​ചി​ത്ര​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഓ​ഡി​റ്റ് ക്ലി​യ​റ​ൻ​സ് കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ൽ ഡി​സി​ആ​ർ​ജി ത​ട​യു​ന്ന​ത് തി​ക​ഞ്ഞ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.
2018 ൽ ​ത​ന്നെ ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​യി ക്ലി​യ​റ​ൻ​സ് നേ​ടി​യ​താ​ണെ​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ വാ​ദം ക​മ്മീ​ഷ​ൻ രേ​ഖ​പ്പെ​ടു​ത്തി. ഓ​ഡി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി​ക്കാ​ര​ന് 20ശ​ത​മാ​നം തു​ക തി​രി​കെ ല​ഭി​ച്ചെ​ന്ന പ്ര​സ്താ​വ​ന​യും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യം ന​ൽ​ക​ണ​മെ​ന്ന ഉ​ത്ത​ര​വു​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച​താ​ണോ എ​ന്നും ക​മ്മീ​ഷ​ൻ ചോ​ദി​ച്ചു.