ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് കെ​ട്ടി​ടം
Friday, September 10, 2021 10:11 PM IST
ആ​ല​പ്പു​ഴ: ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പു​തു​താ​യി നി​ർ​മിച്ച ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ 2018 ജൂ​ലൈ 30നു ​മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ക​ട​ന്പ​ക​ൾ ക​ട​ന്നാ​ണ് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

വ​കു​പ്പി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. നി​ല​വി​ൽ സി​വി​ൽ സ്റ്റേ​ഷ​നി​ലെ മൂ​ന്നാം നി​ല​യി​ലാ​ണ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം. 2014ലാ​ണ് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​നു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഇ​രു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. 50 ല​ക്ഷം രൂ​പ​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ആ​കെ നി​ർ​മാ​ണ ചെ​ല​വ്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ മു​ക​ളി​ല​ത്തെ നി​ല​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. ഈ ​തു​ക വി​നി​യോ​ഗി​ച്ച് 100 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന കോ​ണ്‍​ഫ​റ​ൻ​സ് മു​റി, വാ​യ​ന മു​റി, സ്റ്റോ​ർ റും, ​ശു​ചി​മു​റി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കും.