രേ​ഖ​യി​ല്ലാ​ത്ത അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കെ​ടു​ക്ക​രു​ത്
Friday, September 10, 2021 10:16 PM IST
ആ​ല​പ്പു​ഴ: ഇ​ത​ര സം​സ്ഥാ​ന​ത്തുനി​ന്നും കേ​ര​ള​ത്തി​ൽ ജോ​ലി​ക്കു വ​രു​ന്ന അ​തി​ഥിതൊ​ഴി​ലാ​ളി​ക​ളി​ൽ അ​വ​രു​ടെ സം​സ്ഥാ​ന​ത്തെ തൊ​ഴി​ൽ/​പോ​ലീ​സ് വ​കു​പ്പ് അ​നു​വ​ദി​ച്ച വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് തു​ട​ങ്ങി​യ​വ ഉ​ള്ള​വ​ർ​ക്ക് മാ​ത്രം തൊ​ഴി​ൽ ന​ൽ​ക​ണ​മെ​ന്ന നി​ദേ​ശം എ​ല്ലാ തൊ​ഴി​ലു​ട​മ​ക​ളും കോ​ണ്‍​ട്രാ​ക്ട​ർ​മാ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ (ഇ) ​എം.​എ​സ്. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

ആ​ദ്യ​ഡോ​സ് സ​ന്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ
അ​ന്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​ഡോ​സ് സ​ന്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി. ആ​കെ 23071 പേ​രെ​യാ​ണ് ആ​ദ്യ​ഡോ​സ് വാ​ക്സി​നേ​ഷ​നു വി​ധേ​യ​രാ​ക്കി​യ​ത്.​ ആ​കെ 22590 പേ​ർ​ക്കാ​ണ് ആ​ദ്യ ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.