പാ​ലാ ബി​ഷ​പ്പി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ​ം വേണമെന്ന് മാർ ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ
Thursday, September 16, 2021 11:11 PM IST
ആ​ല​പ്പു​ഴ: പാ​ലാ ബി​ഷ​പ് ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്‍റ ഭാ​ഗ​ത്തു​നി​ന്ന് അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ വ​ള​രെ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ രൂ​പ​ത വൈ​ദി​ക കൂ​ട്ടാ​യ്മാ സ​മ്മ​ള​നം ഉ​ദ്ഘാ​ട​നം ച​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചി​ല വാ​ക്കു​ക​ളു​ടെ പേ​രി​ൽ സ​മൂ​ഹ​ത്തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​താ​ണ്. ലൗ ​ജി​ഹാ​ദ്, നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് എ​ന്നീ പേ​രു​ക​ൾ കേ​ട്ട് അ​സ്വ​സ്ഥ​രാ​കേ​ണ്ട​തു​മി​ല്ല. ഇ​ത്ത​രം വാ​ക്കു​ക​ൾ ഇ​ന്നു സ​മൂ​ഹ​ത്തി​ൽ പ്ര​യോ​ഗ​ത്തി​ലു​ള്ള​താ​ണ്. എ​ല്ലാ സ​മൂ​ഹ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു​മു​ണ്ട്.
കു​രി​ശു​യു​ദ്ധം എ​ന്ന പ്ര​യോ​ഗം ക്രി​സ്ത്യാ​നി​ക​ൾ മാ​ത്ര​മ​ല്ല എ​ല്ലാ​വ​രും പ്ര​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ഇ​പ്പോ​ൾ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്ന​ത് മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ളാ​ണ്. മ​താ​ന്ത​ര സം​വാ​ദ​ങ്ങ​ൾ ഇ​ന്ത്യയു​ടെ പാ​ര​ന്പ​ര്യ​ത്തി​ലു​ള്ള​താ​ണ്. അ​തു ന​ഷ്ട​പ്പെ​ട്ടു​കൂ​ടാ. രാ​ഷ്ട്രീ​യ​വും മ​ത​വും ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​രാ​ക​ണം. വൈ​ദി​ക​ർ പ്ര​ത്യേ​കി​ച്ചും. സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ൗഹാ​ർദത​യു​ടെ​യും അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണം. അ​തി​ന് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ​യു​ള്ള ആ​രോ​പ​ണ​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ആ​ല​പ്പു​ഴ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​സം​ഗി​ച്ചു. ഫാ.​ ഇ​ഗ്നേ​ഷ്യ​സ് ചു​ള്ളിക്ക​ൽ സ്വാ​ഗ​ത​വും ഫാ.​ ആ​ന്‍റ​ണി ക​ട്ടി​ക്കാ​ട്ട് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.