നാട്ടിൽ അ​ന്യ​മാ​കു​ന്ന പൊ​ക്കാ​ളി​കൃ​ഷി പ​ശ്ചി​മബം​ഗാ​ളി​ല്‍ നൂ​റു​മേ​നി​യാ​കു​ന്നു
Thursday, September 16, 2021 11:14 PM IST
ചേ​ര്‍​ത്ത​ല: കേ​ര​ള​ത്തി​ല്‍നി​ന്നും സം​ഭാ​വ​ന ചെ​യ്ത വി​ത്തി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ങ്ങി​യ പൊ​ക്കാ​ളി​കൃ​ഷി പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ പൊ​ക്കാ​ളി സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ബം​ഗാ​ളി​ലെ കൃ​ഷി പു​രോ​ഗ​മി​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും ജൈ​വ​രീ​തി​യി​ല്‍ വി​ള​വു​ത​രു​ന്ന കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വി​ത്തി​നം പ്രോ​ത്സാ​ഹ​ന​ങ്ങ​ളും സം​ര​ക്ഷ​ണ​വു​മി​ല്ലാ​തെ വ​ന്ന​തോ​ടെ കേ​ര​ള​ത്തി​ല്‍ അ​ന്യ​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞവ​ര്‍​ഷം മു​ത​ലാ​ണ് ബം​ഗാ​ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി​യി​റ​ക്കി തു​ട​ങ്ങി​യ​ത്. ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് ഉ​പ്പു​വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ഉ​പ്പി​നെ പ്ര​തി​രോ​ധി​ക്കു​ന്ന പൊ​ക്കാ​ളി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ലെ ജോ​യി​ന​ഗ​ര്‍, കു​ല്‍​ത്താ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ടു ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ചെ​ട്ടി​വി​രി​പ്പു​വി​ത്ത് ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ഷി പു​രോ​ഗ​മി​ക്കു​ന്ന​ത്. ശാ​സ്ത്ര പ്ര​സ്ഥാ​ന​മാ​യ ബ്രേ​ക്ക്ത്രൂ സ​യ​ന്‍​സ് സൊ​സൈ​റ്റി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് സം​സ്ഥാ​ന​ത്തെ പൊ​ക്കാ​ളി സം​ര​ക്ഷ​ണസ​മി​തി വി​ത്തു​ക​ള്‍ സ​മാ​ഹ​രി​ച്ചു ന​ല്‍​കി​യ​ത്. ഉ​പ്പി​നെ​യും പ്ര​ള​യ​ത്തെ​യും സ്വാ​ഭാ​വി​ക​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​താ​ണ് ഇ​തി​ന്‍റെ രീ​തി. ചെ​ല്ലാ​നം മ​റു​വാ​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ര്‍​ഷ​ക​നാ​യ ച​ന്തു​മ​ഞ്ചാ​ടിപ്പ​റ​മ്പി​ലാ​ണ് വി​ത്തു​ക​ള്‍ സ​മി​തി​ക്കു ന​ല്‍​കി​യ​ത്.
വൈ​റ്റി​ല നെ​ല്ലു​ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​ള​ള സ​ങ്ക​ര​യി​നം നെ​ല്ലി​ന​ങ്ങ​ളും ഇ​തി​നൊ​പ്പം കൈ​മാ​റി​യി​രു​ന്നു. ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ ഡോ.​ ദീ​പാ തോ​മ​സും സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ഡോ.​ സൗ​മി​ത്ര ബാ​ന​ര്‍​ജി​യു​മാ​ണ് പ​രീ​ക്ഷ​ണ കൃ​ഷി​ക്കു നി​ര്‍​ദേശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തെ​ന്ന് പൊ​ക്കാ​ളി സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫ്രാ​ന്‍​സി​സ് ക​ള​ത്തി​ങ്ക​ല്‍ പ​റ​ഞ്ഞു.