തി​ങ്ക​ർ പ്രൂ​ണ​ർ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി
Friday, September 17, 2021 10:23 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളി​ൽ ഡി​ജി​റ്റ​ൽ നൈ​പു​ണ്യ​വും സം​രം​ഭ​ക​ത്വ​വും രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​യ തി​ങ്ക​ർ പ്രൂ​ണ​ർ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. 12 ആ​ഴ്ച​ക​ൾ നീ​ണ്ടുനി​ൽ​ക്കു​ന്ന റി​സോ​ഴ്സ് അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ർ വി.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ട​ൽ തി​ങ്ക​റിം​ഗ് ലാ​ബ് മെ​ന്‍റ​ർ ഓ​ഫ് ചെ​യ്ഞ്ച് ജോ​ജി ജേ​ക്ക​ബ് മു​ഖ്യപ്ര​ഭാ​ഷ​ണ​വും കോ​ഴ്സ് മൊ​ഡ്യൂ​ൾ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. ത​ല​വ​ടി ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​ർ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എ.​ജി.​ ജ​യ​കൃ​ഷ്ണ​ൻ, പ​ച്ച സെ​ന്‍റ് സേ​വ്യേ​ഴ്സ് യുപി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ വി​മ​ൽ എ​സ്എ​ച്ച്, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ടോം ​ജെ.​കൂ​ട്ട​ക്ക​ര, ടി​ങ്ക​റിം​ഗ് ലാ​ബ് കോ​-ഓർ​ഡി​നേ​റ്റ​ർ ജ​സ്റ്റി​ൻ കെ. ​ജോ​ൺ, ജോ​യ​ൽ ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി.എൻ. പണിക്കർ സ്മാരക വേദിയുടെ സാ​ഹി​ത്യസം​ഗ​മ​വും പു​സ്ത​ക ച​ർ​ച്ച​യും

ചേ​ർ​ത്ത​ല: പി.​എ​ൻ. പ​ണി​ക്ക​ർ സാം​സ്കാരി​കവേ​ദി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യസം​ഗ​മ​വും പു​സ്ത​ക ച​ർ​ച്ച​യും മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജി മ​ഞ്ച​രി​യു​ടെ ഉ​ര​ഗ​ങ്ങ​ൾ എ​ന്ന നോ​വ​ൽ ച​ർ​ച്ച ചെ​യ്തു. പി.​എ​ൻ. പ​ണി​ക്ക​ർ സാം​സ്കാ​രി​ക​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ണ്‍​മു​ഖ​ൻ പ​ട്ട​ണ​ക്കാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ഓ​മ​ന തി​രു​വി​ഴ, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ർ എം. ​മാ​ക്കി​യി​ൽ, സ​ബീ​ഷ് , പി.​ജി. പ്ര​ദീ​പ് കു​മാ​ർ, പി.​ജി. ഗോ​പ​കു​മാ​ർ, ടി.​വി. ഹ​രി​കു​മാ​ർ, പ്ര​ശ്രാ​ന്ത്, പി.​ നി​ഷ, ഷാ​ജി, കൃ​ഷ്ണ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.