തോ​ട്ട​പ്പ​ള്ളി ഹാ​ര്‍​ബ​റി​ല്‍ മ​ണ്ണ് മാ​റ്റു​ന്നു; വ​ള്ള​ക്കാ​ർ​ക്ക് ആ​ശ്വാ​സം
Friday, September 17, 2021 10:23 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​ര​മാ​കു​ന്നു. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞെ​ത്തു​ന്ന വ​ള്ള​ങ്ങ​ള്‍​ക്ക് ഹാ​ര്‍​ബ​റി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​യി. ഹാ​ര്‍​ബ​റി​ല്‍ അ​ടി​ഞ്ഞുകൂ​ടി​യ മ​ണ​ല്‍ നീ​ക്കു​ന്ന ജോ​ലി തു​ട​രു​ക​യാ​ണ്. ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും കൂ​ടി പ്ര​വേ​ശി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തോ​ടെ വ​ര്‍​ഷ​ങ്ങ​ളാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നേ​രി​ട്ടി​രു​ന്ന പ്ര​ശ്ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​ര​മാ​കും. 2013 ലാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ല്‍ ഹാ​ര്‍​ബ​റി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് മ​ണ​ല്‍ അ​ടി​ഞ്ഞു​ക​യ​റി​യ​തോ​ടെ ബോ​ട്ടു​ക​ള്‍​ക്കും ലൈ​ലാ​ന്‍റ് വ​ള്ള​ങ്ങ​ള്‍​ക്കും ഹാ​ര്‍​ബ​റി​ല്‍ ക​യ​റാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യി. കാ​ല​ക്ര​മേ​ണ ചെ​റി​യ വ​ള്ള​ങ്ങ​ളും മ​റ്റ് ഹാ​ര്‍​ബ​റു​ക​ളെ​യും ച​ന്ത​ക്ക​ട​വു​ക​ളെ​യു​മാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ഹാ​ര്‍​ബ​റി​ല്‍ അ​ടി​ഞ്ഞുകൂ​ടി​യ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ന്‍ ഐ​ആ​ര്‍ഇ​ക്ക് അ​നു​മ​തി ന​ല്‍​കി. വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ന്ന മ​ണ്ണി​ന് ഒ​രു ക്യു​ബി​ക് മീ​റ്റ​റി​ന് 464.55 രൂ​പ ഐആ​ര്‍ഇ ​ന​ല്‍​കും. തു​ട​ര്‍​ന്നാ​ണ് വ​ള്ള​ങ്ങ​ള്‍​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ ഹാ​ര്‍​ബ​റി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്ത​ത്.