ലൈ​ഫ് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​നം ഇ​ന്ന്
Friday, September 17, 2021 10:27 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ 941 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 735 വീ​ടു​ക​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 206 എ​ണ്ണം മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​ണ്. ജി​ല്ല​യി​ല്‍ അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന മേ​ഖ​ല​ക​ളി​ല്‍ താ​ക്കോ​ല്‍ ദാ​നം ന​ട​ക്കും.
ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് പ​ങ്കെ​ടു​ക്കും. പു​ന്ന​പ്ര തെ​ക്ക്, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​രി​പാ​ടി​ക​ളി​ല്‍ എ​ച്ച്. സ​ലാം എം​എ​ല്‍​എ​യും തൈ​ക്കാ​ട്ടു​ശേ​രി, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ​യും ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​റും പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ല്‍ പ​റ​വൂ​ര്‍, മ​ണ്ണ​ഞ്ചേ​രി, പ​ള്ളി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ലൈ​ഫ് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 19584 വീ​ടു​ക​ളാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.