നി​വേ​ദ​നം ന​ല്കി
Friday, September 17, 2021 10:28 PM IST
ആ​ല​പ്പു​ഴ: വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​ക്കുവേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ആ​ന്‍റ​ണി​യും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ മാ​ഹി​നും ചേ​ർ​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സൺ സൗ​മ്യ​രാ​ജി​നും സെ​ക്ര​ട്ട​റി​ക്കും നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.​ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളിവി​ടു​ന്ന ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ക, ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള മ​ർ​ഗം ആ​ലോ​ചി​ക്കു​ക​യും അ​തു​വ​രെ ക​ച്ച​വ​ടം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ക, എ​ല്ലാ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കും ഐ​ഡി കാ​ർ​ഡ് ന​ല്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ലു​ള്ള​ത്.


സൈ​ക്ലിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ത്തി

ആ​ല​പ്പു​ഴ: മൗ​ണ്ട​ൻ സൈ​ക്ലിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പും സെ​ല​ക‌്ഷ​ൻ ട്ര​യ​ൽ​സും സം​ഘ​ടി​പ്പി​ച്ചു. ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബൈ​ജു പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി ഷി​ബു ഡേ​വി​ഡ് സ്വാ​ഗ​തം പ​റ​ഞ്ഞു.
മു​നിസി​പ്പ​ൽ കൗ​ൺ​സി​ല​ർ ബി. ​അ​ജേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കു​ര്യ​ൻ ജയിം​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു.