വെ​ള്ളാ​പ്പ​ള്ളി​യെ കാ​ണാ​ൻ സു​ധാ​ക​ര​നെ​ത്തി
Saturday, September 18, 2021 11:19 PM IST
ചേ​ർ​ത്ത​ല: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ​ത്തി​യ​ത്. 10 മി​നി​റ്റോ​ളം സം​സാ​രി​ച്ച ശേ​ഷം മ​ട​ങ്ങി.
ആ​ല​പ്പു​ഴ​യി​ൽ വ​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചു ഇ​വി​ടെ​യും ക​യ​റി​യ​താ​ണെ​ന്നും സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​മാ​ണെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ത​ന്‍റെ സു​ഹൃ​ത്താ​ണ് സു​ധാ​ക​ര​നെ​ന്നും മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തെ​യാ​ണ് എ​ത്തി​യ​തെ​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ത​ന്നെ കാ​ണാ​ൻ എ​ത്തു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.