അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ലെ​റ്റ​ർ കാ​ന്പ​യി​ൻ സംഘടിപ്പിച്ച് ബി​ഡി​ജെ​എ​സ്
Saturday, September 18, 2021 11:21 PM IST
ചേ​ര്‍​ത്ത​ല: അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ള്‍​ക്കു തൊ​ഴി​ലു​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ത്തി ബി​ഡി​ജെ​എ​സ് ലെ​റ്റ​ര്‍ കാ​മ്പ​യി​ന്‍. കോ​വി​ഡ് മാ​ന്ദ്യ​മ​ക​റ്റാ​ന്‍ മേ​ഖ​ല​യി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള മു​ഴു​വ​ന്‍ പേ​ര്‍​ക്കും തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലോ സ​മാ​ന​മാ​യി പ​ദ്ധ​തി രൂ​പി​ക​രി​ച്ചോ തൊ​ഴി​ല്‍ ഉ​റ​പ്പു ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​മു​യ​ര്‍​ത്തി​യാ​ണ് കാ​മ്പ​യി​ന്‍. ജി​ല്ല​യി​ലെ അ​രൂ​ര്‍, ചേ​ര്‍​ത്ത​ല മ​ണ്ഡ​ല​ങ്ങ​ളി​ലാ​യാ​ണ് ഒ​പ്പു ശേ​ഖ​ര​ണ​മ​ന്നും ജി​ല്ല​യി​ലെ ഒ​മ്പ​തു മ​ണ്ഡ​ല​ങ്ങ​ളി​ലും സ​മാ​ന​രീ​തി​യി​ല്‍ ഒ​പ്പു​ശേ​ഖ​രി​ക്കു​മെ​ന്നും ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ടി. ​അ​നി​യ​പ്പ​ന്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​സ്. ജ്യോ​തി​സ്, കെ.​എം. മ​ണി​ലാ​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഇം​ഗ്ലീ​ഷി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ക​ത്തു​ക​ള്‍ കേന്ദ്രസ​ര്‍​ക്കാ​രി​ന് അ​യ​യ്ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം 23നു 10​ന് അ​രൂ​രി​ല്‍ ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി നി​ർ​വ​ഹി​ക്കും. അ​സം​ഘ​ടി​ത മേ​ഖ​ല​യാ​യ ക​യ​ര്‍, ക​ശു​വ​ണ്ടി, ക​ക്കാ, ക്ഷീ​ര ക​ര്‍​ഷ​ക​ര്‍, ചെ​മ്മീന്‍ പി​ലിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍, ടാ​പ്പിം​ഗ് രം​ഗ​ത്തു​ള്ള​വ​ര്‍, മ​ത്സ്യ​മേ​ഖ​ല​യി​ല്‍ ഉ​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രെ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​മു​യ​ര്‍​ത്തു​ന്ന​ത്. ര​ണ്ടാ​ഴ്ച കാ​ലം നീ​ണ്ടു നി​ല്‍​ക്കു​ന്ന ആ​ദ്യഘ​ട്ട കാ​മ്പ​യി​നാ​ണ് തു​ട​ക്ക​മാ​യ​ത്.

പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. പീ​ലിം​ഗ് മേ​ഖ​ല​യി​ല്‍ ആ​രം​ഭി​ച്ച കാ​മ്പ​യി​നി​ല്‍ എ​ഴു​തി ത​യാ​റാ​ക്കി​യ കാ​ര്‍​ഡു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​സ്. ജ്യോ​തി​സ് നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​അ​നി​യ​പ്പ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി ദി​ലീ​പ്കു​മാ​ര്‍, മ​ണ്ഡ​ലം സം​ഘ​ട​നാ സെ​ക്ര​ട്ട​റി കെ.​എം. മ​ണി​ലാ​ല്‍, ടി.​ആ​ര്‍. പൊ​ന്ന​പ്പ​ന്‍, ബാ​ലേ​ഷ് , പ്രി​ന്‍​സ്, ഷാ​ജി, സു​ഗ​ന്ധ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.