കി​റ്റില്ല, റേ​ഷ​ൻക​ട​ക​ളി​ൽ അ​രി വാ​ങ്ങാ​ൻ ആ​ളു​മി​ല്ല
Saturday, September 18, 2021 11:24 PM IST
മാ​ന്നാ​ർ: സെ​പ്റ്റം​ബ​ർ മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം പ​കു​തി ദി​വ​സം പി​ന്നി​ട്ടി​ട്ടും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ​വ​ർ തു​ലോം കു​റ​വ്. ഈ ​മാ​സം ഒ​ന്നി​നു ആ​രം​ഭി​ച്ച വി​ത​ര​ണം 18 ദി​വ​സം ആ​യ​പ്പോ​ൾ 20 ശ​ത​മാ​നം പേ​ർ മാ​ത്ര​മേ ക​ട​ക​ളി​ൽ എ​ത്തി​യി​ട്ടു​ള്ളൂ. മു​ൻ മാ​സ​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​ന്‍റെ പ​കു​തി ദി​ന​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ ശ​രാ​ശ​രി 45ശ​ത​മാ​ന​ത്തോ​ളം പേ​ർ റേ​ഷ​ൻ വാ​ങ്ങി​യി​രു​ന്നു.
റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ ന​ൽ​കി വ​ന്നി​രു​ന്ന ഭ​ക്ഷ്യ കി​റ്റ് ഈ ​മാ​സം മു​ത​ൽ നി​ർ​ത്തി​യി​രു​ന്നു. മു​ൻ മാ​സ​ങ്ങ​ളി​ൽ കി​റ്റു​കൂ​ടി വാ​ങ്ങാ​ൻ തു​ട​ക്ക​ത്തി​ലേ എ​ല്ലാ​വ​രും എ​ത്തി​യി​രു​ന്ന​തി​നാ​ലാ​ണ് കൂ​ടു​ത​ൽ ശ​ത​മാ​നം ആ​ളു​ക​ൾ മാ​സ​ത്തി​ന്‍റെ ആ​ദ്യ​നാ​ളു​ക​ളി​ൽ ത​ന്നെ എ​ത്തി​യി​രു​ന്ന​ത​ത്രേ. കൂ​ടാ​തെ ഓ​ണ​ക്കാ​ല​ത്തു വാ​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വീ​ടു​ക​ളി​ൽ സ്റ്റോ​ക്കും ഉ​ണ്ടാ​യി​രി​ക്കാം. അ​തി​നാ​ലാ​ണ് ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ റേ​ഷ​ൻ വി​ത​ര​ണം മെ​ല്ലെ ആ​യ​ത്. അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തി റേ​ഷ​ൻ വാ​ങ്ങു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും അ​ധി​ക​ത​രും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.