ഡോ. ​കെ. വേ​ണു​ഗോ​പാ​ലി​ന് വീ​ണ്ടും ദേ​ശീ​യ അ​വാ​ർ​ഡ്
Sunday, September 19, 2021 9:56 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി ശ്വാ​സ​കോ​ശ​രോ​ഗ വി​ഭാ​ഗം മേ​ധാ​വി​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​കെ. വേ​ണു​ഗോ​പാ​ലി​നു വീ​ണ്ടും ദേ​ശീ​യ അ​വാ​ർ​ഡ്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്ലോ​റി​യ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ആ​ക്സി​ല​റേ​റ്റ​ഡ് ലി​റ്റ​റേ​സി എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് അ​നി​ത ശ​ർ​മ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ പു​ര​സ്കാ​രം ന​ൽ​കി.
മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് രം​ഗ​ത്തെ​യും ശാ​സ്ത്ര- സാ​ഹി​ത്യ​ത്തി​ലെ​യും വാ​ഗ്ദാ​നം എ​ന്ന നി​ല​യി​ലാ​ണ് അ​വാ​ർ​ഡ്. 26ലേ​റെ അ​ന്ത​ർ​ദേ​ശീ​യ ദേ​ശീ​യ സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ഡോ. ​വേ​ണു​ഗോ​പാ​ൽ കൊ​ല്ലം മ​ൺ​ട്രോ​ത്തു​രു​ത്ത് സ്വ​ദേ​ശി​യാ​ണ്. ഡോ. ​ശ്രീ​ല​ത ഭാ​ര്യ​യും ഗോ​പീ​കൃ​ഷ്ണ, ഗോ​പി​ക വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.