ക​ട​ൽ​ത്തീ​രം ശു​ചീ​ക​രി​ച്ചു
Sunday, September 19, 2021 10:01 PM IST
അ​ന്പ​ല​പ്പു​ഴ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​സ്റ്റ​ൽ ക്ലീ​നിം​ഗ് ഡ​യോ​ട​നു​ബ​ന്ധി​ച്ചു തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റേ​യും അ​യ്യ​ൻ​കോ​യി​ക്ക​ൽ ജ​ന​കീ​യ വി​ക​സ​ന സ​മ​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ്യ​ൻ​കോ​യി​ക്ക​ൽ ക​ട​ൽ​തീ​രം ശു​ചീ​ക​രി​ച്ചു. ക​ട​ൽ തീ​ര ശു​ചി​ക​ര​ണ പ​രി​പാ​ടി പു​റ​ക്കാ​ട് ഡി​വി​ഷ​ൻ ബ്ലോ​ക്ക് മെ​മ്പ​ർ ശ്രീ​ജാ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു വ​ർ​ഗീ​സ്, ജോ​സി തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മോ​ഹ​ൻ​ദാ​സ്, വീ​ന​സ്, സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​യ അ​ഭി​ലാ​ഷ്, പ്രേം​കു​മാ​ർ, പ്ര​തീ​ഷ് തോ​മ​സ്, തോ​മ​സ്, ജ​ന​കീ​യ വി​ക​സ​ന സ​മ​തി അം​ഗ​ങ്ങ​ളാ​യ സു​നി​ൽ, അ​നീ​ഷ്, ര​ജി​ത്ത്, പ്ര​വീ​ൺ, ദീ​ലി​പ്, മോ​ഹ​ന​ൻ എ​ന്നീ​വ​രു​ടെ നേ​ത്ര​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ഇ​തി​ൽ പ​ങ്കെ​ടു​ത്തു.
ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്ട്ര തീ​ര​ദേ​ശ ശു​ചീ​ക​ര​ണ യ​ഞ്ജ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ൽ തീ​രം ശു​ചീ​ക​രി​ച്ചു.പ​രി​സ്ഥി​തി ജൈ​വ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നും, സ​മു​ദ്ര ജീ​വി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫി​റോ​സ് അ​ഹ​മ്മ​ദാ​ണ് തീ​ര​ദേ​ശ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. സ​മു​ദ്ര​ത്തി​ൽ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തു​മൂ​ലം സ​മു​ദ്ര​ജീ​വി​ക​ൾ​ക്കും, ജൈ​വ വൈ​വി​ധ്യ​ത്തി​നും അ​തു​വ​ഴി മ​നു​ഷ്യ​നു​മു​ണ്ടാ​ക്കു​ന്ന ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫി​റോ​സ് തീ​ര​ദേ​ശ ശു​ചീ​ക​ര​ണ യ​ഞ്ജം സം​ഘ​ടി​പ്പി​ച്ച​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ലെ​യും, സ്കൂ​ളു​ക​ളി​ലെ​യും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, എ​ക്കോ, സ​യ​ൻ​സ് ക്ല​ബു​ക​ൾ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് കൊ​ണ്ട് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഫി​റോ​സ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.