കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ദേ​ശ​മു​ണ​ർ​ത്തി മം​ഗ​ള ആ​ശം​സ കാ​ർ​ഡി​നൊ​പ്പം മാ​സ്കും
Sunday, September 19, 2021 10:03 PM IST
മാ​ന്നാ​ർ: വി​വാ​ഹ മം​ഗ​ളാ​ശം​സാ കാ​ർ​ഡി​നൊ​പ്പം മാ​സ്കും. വ​ധു​വ​ര​ൻ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത ആ​ശം​സാ​കാ​ർ​ഡു​ക​ൾ​ക്കൊ​പ്പം മി​ഠാ​യി​യും മ​റ്റു വ​സ്തു​ക്ക​ളും ന​ല്കി​യി​രു​ന്ന​ത് മാ​സ്കു​ക​ൾ​ക്കു വ​ഴി​മാ​റു​ന്നു. ആ​ശം​സാ​കാ​ർ​ഡി​നൊ​പ്പം പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, വൃ​ക്ഷ തൈ​ക​ൾ, ലോ​ട്ട​റി​ക​ൾ എ​ന്നി​വ ന​ൽ​കി വി​വി​ധ സം​ഘ​ട​ന​ക​ൾ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കു വോ​ട്ട​ഭ്യ​ർ​ഥി​ച്ചും വി​വാ​ഹ​മം​ഗ​ളാ​ശം​സ കാ​ർ​ഡു​ക​ൾ വി​വാ​ഹ വേ​ദി​ക​ളി​ൽ എ​ത്തി.

ഇ​പ്പോ​ൾ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ന്‍റെ ആ​ശം​സ​യ്ക്കും പ്ര​ത്യേ​ക​ത​യാ​യി. ആ​ശം​സ കാ​ർ​ഡി​നൊ​പ്പം മാ​സ്കും സാ​നി​റ്റൈ​സ​റും ന​ൽ​കി​യാ​ണ് മാ​ന്നാ​ർ ടൗ​ൺ ക്ല​ബ് മാ​തൃ​ക​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​ന്ന​ത്തൂ​ർ ദേ​വീ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് എ​ൻ95 പ്രൊ​ട്ട​ക്ടീ​വ് മാ​സ്കു​ക​ളും സാ​നി​റ്റൈ​സ​റും ന​ല്കി​യ​ത്. ക്ല​ബ് അം​ഗം മ​ധു​കു​മാ​റി​ന്‍റെ മ​ക​ൾ ആ​തി​ര ല​ക്ഷ്മി​യു​ടെ​യും അ​ഖി​ൽ സു​രേ​ഷ്കു​മാ​റി​ന്‍റേ​യും വി​വാ​ഹ​ത്തി​നാ​യി​രു​ന്നു കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ സ​ന്ദേ​ശം കൂ​ടി ഉ​ണ​ർ​ത്തി മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്