ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കുള്ള സ​ഫ​ലം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ
Monday, September 20, 2021 11:32 PM IST
ആ​ല​പ്പു​ഴ: അ​റു​പ​തുശ​ത​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ തീ​വ്ര മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍​ക്കാ​യി ജി​ല്ലാഭ​ര​ണ​കൂ​ടം, സാ​മൂ​ഹ്യനീ​തി വ​കു​പ്പ്, എ​ഡി​ആ​ര്‍​എ​ഫ്, നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​ന്ന സ്വ​യം തൊ​ഴി​ല്‍ സം​രം​ഭ​മാ​യ സ​ഫ​ലം പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. രാ​വി​ലെ 10നു ​ക​ള​ക്ട​റേ​റ്റി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സ്വ​യം തൊ​ഴി​ല്‍ സം​രം​ഭം ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ല്‍ എ​ഡി​ആ​ര്‍​എ​ഫ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി റി​ട്ട. കേ​ണ​ല്‍ വി​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. അ​ഞ്ജു, സ​ബ് ക​ള​ക്ട​ര്‍ സൂ​ര​ജ് ഷാ​ജി, എ.​ഡി.​എം. ജെ. ​മോ​ബി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ശ സി. ​ഏ​ബ്ര​ഹാം, പ്രേം ​സാ​യി ഹ​രി​ദാ​സ്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ എ.ഒ. അ​ബീ​ന്‍, നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ക​ണ്‍​വീ​ന​ര്‍ ടി.ടി. രാ​ജ​പ്പ​ന്‍, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ.​ആ​ര്‍. മ​നോ​ജ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സ​ത്യ​പ്ര​കാ​ശ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ്. ബീ​ന, ടൂ​റി​സം ഉ​പ​ഡ​യ​റ​ക്ട​ര്‍ ബി​ജു വ​ര്‍​ഗീ​സ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി എം. ​മാ​ലി​ന്‍, നി​ജു നി​സാ​ര്‍, ഹ​രീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.