ക​ട​ത്തി​ണ്ണ​യി​ൽ ക​ഴി​യു​ന്ന നാ​സ​ർ മാ​തൃ​ക​യാ​യി
Monday, September 20, 2021 11:40 PM IST
അ​മ്പ​ല​പ്പു​ഴ: വ​യ​റെ​രി​യു​ന്ന​വ​ന്‍റെ വി​ഷ​മം അ​റി​ഞ്ഞ നാ​സ​ർ താ​ൻ പ​ല​രി​ൽനി​ന്ന് കൈ​നീ​ട്ടിവാ​ങ്ങി​യ പ​ണം ഭ​ക്ഷ​ണ​പ്പൊ​തി​ക്കാ​യി കൈ​മാ​റി. അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നി​ൽ ക​ട​ത്തി​ണ്ണ താ​വ​ള​മാ​ക്കി​യ നാ​സ​റാ (59)ണ് ​മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യ​ത്. ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ് ഒ​രുകൂ​ട്ടം സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ക്കോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ അ​ല​മാ​ര​യ്ക്ക് അ​മ്പ​ല​പ്പു​ഴ​യി​ൽ തു​ട​ക്ക​മാ​യ​ത്. ഈ ​ഭ​ക്ഷ​ണ അ​ല​മാ​ര​യി​ലേ​ക്കാ​ണ് നാ​സ​ർ 40 പേ​ർ​ക്കു​ള്ള ഉ​ച്ച ഭ​ക്ഷ​ണം കൈ​മാ​റി​യ​ത്. തെ​രു​വി​ൽ പ​ല​രി​ൽനി​ന്ന് കൈനീ​ട്ടി ല​ഭി​ക്കു​ന്ന തു​ക​യും ലോ​ട്ട​റി വി​ൽ​പ​ന​യി​ൽനി​ന്നു​ള്ള വ​രു​മാ​ന​വു​മാ​ണ് നാ​സ​ർ ഭ​ക്ഷ​ണ​പ്പൊ​തി​ക്കാ​യി കൈ​മാ​റി​യ​ത്. അ​ക്കോ​ക്ക് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജേ​ഷ് സ​ഹ​ദേ​വ​ൻ, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളാ​യ ഹ​രീ​ഷ് കു​മാ​ർ, രാ​ജീ​വ​ൻ, സു​ധി, മ​നീ​ഷ്, യാസിം മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നാ​സ​റി​ൽനി​ന്ന് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ഏ​റ്റു​വാ​ങ്ങി.