വ​നി​താ ഗ്രൂ​പ്പു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Thursday, September 23, 2021 9:56 PM IST
ആ​ല​പ്പു​ഴ: ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൊ​സൈ​റ്റി ഫോ​ര്‍ അ​സി​സ്റ്റ​ന്‍​സ് ടു ​ഫി​ഷ​ര്‍ വി​മെ​ന്‍റെ (സാ​ഫ്) നേ​തൃ​ത്വ​ത്തി​ല്‍ തീ​ര​മൈ​ത്രി പ​ദ്ധ​തി​യി​ല്‍ ചെ​റു​കി​ട തൊ​ഴി​ല്‍ സം​രം​ഭ യൂ​ണി​റ്റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വ​നി​ത​ക​ള്‍ അ​ട​ങ്ങു​ന്ന ഗ്രൂ​പ്പു​ക​ളി​ല്‍നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​രു​ടെ പ്രാ​യം 20നും 40​നും മ​ധ്യേ ആ​യി​രി​ക്ക​ണം.
വെ​ള​ള​പ്പൊ​ക്കം, ഓ​ഖി മു​ത​ലാ​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്കി​ര​യാ​യ കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്കും തീ​ര​നൈ​പു​ണ്യ കോ​ഴ്സി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. ഒ​രം​ഗ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ വ​രെ സ​ബ്സി​ഡി​യാ​യി ല​ഭി​ക്കും. ഡ്രൈ ​ഫി​ഷ് യൂ​ണി​റ്റ്, ഹോ​ട്ട​ല്‍ ആ​ന്‍​ഡ് കാ​റ്റ​റിം​ഗ്, ഫി​ഷ്ബൂ​ത്ത്, ഫ്ളോ​ര്‍ മി​ല്‍, ഹൗ​സ് കീ​പ്പിം​ഗ്, ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്, ടൂ​റി​സം, ഐടി കി​യോ​സ്‌​ക്, പ്രൊ​വി​ഷ​ന്‍ സ്റ്റോ​ര്‍, ട്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍, ക​ന്പ്യൂ​ട്ട​ര്‍- ഡി​റ്റി​പി സെ​ന്‍റ​ര്‍ മു​ത​ലാ​യ യൂ​ണി​റ്റു​ക​ള്‍ ഈ ​പ​ദ്ധ​തി വ​ഴി ആ​രം​ഭി​ക്കാം. അ​പേ​ക്ഷാ​ഫോം മ​ത്സ്യ​ഭ​വ​നു​ക​ളി​ലും സാ​ഫ് നോ​ഡ​ല്‍ ഓ​ഫീ​സി​ലും ല​ഭി​ക്കും.​പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍: 9288908487, 9526880456, 7907422550.